ഖത്തറിൽ നിന്നും സ്വർണം കടത്താൻ ശ്രമിച്ച എട്ടുപേർ അറസ്റ്റിൽ

Mail This Article
ദോഹ ∙ ഖത്തറിൽ നിന്ന് സ്വർണം കടത്താൻ ശ്രമിച്ച എട്ട് പേരെ അറസ്റ്റ് ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹമദ് രാജ്യാന്തര വിമാനത്താവളം വഴി രാജ്യത്തിൽ നിന്ന് സ്വർണ്ണവുമായി പുറത്തുപോകാൻ ശ്രമിച്ചവരെയാണ് അധികൃതർ പിടികൂടിയത്.
സ്വർണം കടത്താൻ ശ്രമിച്ചവരെ പിടികൂടിയ ദൃശ്യങ്ങൾ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു. കുറ്റകൃത്യത്തിൽ പങ്കാളികളായ വിവിധ രാജ്യക്കാരായ എട്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും സ്വർണ്ണത്തിന് പുറമേ പണവും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങളും പിടിച്ചെടുത്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു.
കൂടുതൽ നിയമനടപടിക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. എന്നാൽ പിടിയിലാവർ ഏത് രാജ്യക്കാരാണ് എന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.