ADVERTISEMENT

ദമാം∙ സൗദിയിൽ ദമാം - ജുബൈൽ ഹൈവെയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ തൃശൂർ സ്വദേശി മരിച്ചു. തൃശൂർ ടൗൺ പൂങ്കുന്നം സ്വദേശി മനോജ് മേനോൻ (44) ആണ് മരിച്ചത്. ദമാം-ജുബൈൽ ഹൈവെയിൽ ചെക്ക് പോയിന്‍റിന് സമീപമുള്ള ഡിവൈഡറിലേക്ക് കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. നീയോ ഇൻഡസ്ട്രീസ് കമ്പനിയുടെ ജനറൽ മാനേജരായിരുന്നു.

സുഹൃത്ത് സുരേഷുമൊന്നിച്ച് ദമാമിൽ പോയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് കയറിയത്. മനോജ് ഇരുന്ന ഭാഗമാണ് കൂടുതൽ അപകടത്തിൽ പെട്ടത്. ഗുരുതരമായി പരുക്കേറ്റ മനോജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. സുരേഷിനെ പ്രാഥമിക ചികിത്സക്കും നിരീക്ഷണത്തിനും ശേഷം വിട്ടയച്ചു. 

ഖത്വീഫ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ഭാര്യ: ഗോപിക മേനോൻ. മകൻ: അഭയ് മേനോൻ.

English Summary:

Thrissur native died in a car accident in Saudi - Manoj Menon

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com