ADVERTISEMENT

തിരുവനന്തപുരം ∙ ഇന്നലെ പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ കുവൈത്ത് എയർവേയ്സ് വിമാനത്തിൽ പുക. വിമാനം റൺവേയിൽ ഇറങ്ങുന്നതിനിടെയാണു മുൻവശത്തെ ടയറിനു (ലാൻഡിങ് ഗിയർ) മുകളിൽ പുക കണ്ടത്. തുടർന്ന് സുരക്ഷാ സംവിധാനങ്ങൾ വിമാനത്തിനടുത്ത് എത്തിച്ചു പരിശോധിച്ചു. ലാൻഡിങ് ഗിയറിലെ ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ ഓയിൽ ചോർച്ചയാണ് പുക ഉയരാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ സുരക്ഷിതരാണ്. ഗ്രൗണ്ട് എൻജിനീയറിങ് വിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷം വിമാനം തിരികെപ്പോയി. 

English Summary:

Smoke in Kuwait Airways flight during landing at Thiruvananthapuram airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com