ADVERTISEMENT

അൽ ബഹ ∙ സൗദിയിലെ അൽ ബഹ പ്രദേശത്തെ പ്രധാന വിനോദസഞ്ചാര ആകർഷണമാണ് പ്രിൻസ് ഹുസാം പാർക്ക്. 150,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ പാർക്ക് കുടുംബങ്ങളും വിനോദസഞ്ചാരികളും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാണ്. 80,000 ചതുരശ്ര മീറ്ററിലുള്ള ഹരിത ഇടങ്ങൾ, ഒരു കൃത്രിമ തടാകം, 1200 ചതുരശ്ര മീറ്ററുള്ള നടുമുറ്റം, 10 മീറ്റർ ഉയരമുള്ള വെള്ളച്ചാട്ടങ്ങൾ, ജലധാര എന്നിവ പാർക്കിനെ കൂടുതൽ ആകർഷകമാക്കുന്നു. 1400 മരങ്ങളും 4000 കുറ്റിച്ചെടികളും നിറഞ്ഞ ഈ പാർക്ക് ശുദ്ധവായു ശ്വസിക്കാനും പ്രകൃതിയോട് അടുക്കാനും വിനോദ സഞ്ചാരികൾക്ക് അവസരം നൽകുന്നു.

പ്രിൻസ് ഹുസാം പാർക്ക് എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വിനോദ സാധ്യതകൾ പ്രദാനം ചെയ്യുന്നു. കുട്ടികൾക്കായി സുരക്ഷിതമായ കളിസ്ഥലങ്ങളും അമ്യൂസ്‌മെന്‍റ് പാർക്കുകളും ഉണ്ട്. മുതിർന്നവർക്ക് പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാനും സുഹൃത്തുക്കളുമായി സമയം ചിലവഴിക്കാനും അവസരമുണ്ട്. പാർക്കിലെ ട്രെയിൻ കാർ, ടെറസുകൾ, കടകൾ എന്നിവ വിനോദ സഞ്ചാരികൾക്ക് കൂടുതൽ ആസ്വാദ്യകരമായ അനുഭവം നൽകുന്നു.

tourists-flock-to-prince-hussam-park-saudi3
ചിത്രത്തിന് കടപ്പാട്: സബ്ക്ക്
tourists-flock-to-prince-hussam-park-saudi1
ചിത്രത്തിന് കടപ്പാട്: സബ്ക്ക്
tourists-flock-to-prince-hussam-park-saudi5
ചിത്രത്തിന് കടപ്പാട്: സബ്ക്ക്
tourists-flock-to-prince-hussam-park-saudi4
ചിത്രത്തിന് കടപ്പാട്: സബ്ക്ക്
tourists-flock-to-prince-hussam-park-saudi3
tourists-flock-to-prince-hussam-park-saudi1
tourists-flock-to-prince-hussam-park-saudi5
tourists-flock-to-prince-hussam-park-saudi4

ഈ പ്രദേശത്തെ തണുത്ത കാലാവസ്ഥയും മൂടൽമഞ്ഞും പാർക്കിന് ഒരു പ്രത്യേക ആകർഷണം നൽകുന്നു. ഹരിത ഇടങ്ങളിൽ പരക്കുന്ന മൂടൽമഞ്ഞ് പാർക്കിനെ ഒരു പറുദീസയായി മാറ്റുന്നു.1500 പേർക്ക് ഇരിക്കാവുന്ന ടെറസുകൾ, 500 പാർക്കിങ് സ്ഥലങ്ങൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടിയുള്ള പ്രാർഥനാമുറി,വിവിധ ഭക്ഷണശാലകളും കടകളും .സുരക്ഷിതമായ കളിസ്ഥലങ്ങൾ എന്നിവ എല്ലാം പാർക്കിനെ സ്വദേശികൾക്ക് എന്ന പോലെ പ്രവാസികൾക്കും പ്രിയങ്കരമാക്കുന്നു.

English Summary:

Tourists Flock to Prince Hussam Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com