സൗദിയിൽ വൻ ലേലം: 324 വസ്തുക്കൾ വിൽപനയ്ക്ക്

Mail This Article
റിയാദ് ∙ സൗദി അറേബ്യയിലെ എൻഫോഴ്സ്മെന്‍റ് വിഭാഗം ഓഗസ്റ്റ് 1 മുതൽ 10 വരെ 12 മേഖലകളിലായി 324 വസ്തുവകകൾ ലേലം ചെയ്യുന്നു. റിയാദ്, മക്ക, മദീന, ഖാസിം, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, തബൂക്ക്, അസീർ, കിഴക്ക്, നജ്റാൻ, ജിസാൻ, ഹായിൽ എന്നീ മേഖലകളിലാണ് ലേലം. പാർപ്പിട, വാണിജ്യ സ്ഥാവരങ്ങളും വാഹനങ്ങളുമാണ് ലേലത്തിൽ ഉൾപ്പെടുന്നത്.
റിയാദ്: 56 വസ്തുക്കൾക്കായി 7 ലേലങ്ങൾ.
മക്ക: 56 വസ്തുക്കൾക്കായി 3 ലേലങ്ങൾ.
മദീന: 23 വസ്തുക്കൾ.
ഖാസിം: 18 വസ്തുക്കൾ, 25 വാഹനങ്ങൾ
അൽ-ജൗഫ്: 10 വസ്തുക്കൾ.
വടക്കൻ അതിർത്തികൾ: 8 വസ്തുക്കൾ.
തബൂക്ക്: ഒരേ ഒരു ലേലം.
അസീർ: 13 വസ്തുക്കൾക്കായി 4 ലേലങ്ങൾ.
കിഴക്കൻ മേഖല: 69 വസ്തുക്കൾക്കായി 3 ലേലങ്ങൾ.
നജ്റാൻ: 7 വസ്തുക്കൾക്കായി 2 ലേലങ്ങൾ.
ജിസാൻ: 4 വസ്തുക്കൾ.
ഹായിൽ: 21 വസ്തുക്കൾ.
ലേലത്തിൽ പാർപ്പിടങ്ങൾ, വാണിജ്യ സ്ഥാവരങ്ങൾ, വാഹനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. താൽപ്പര്യമുള്ളവർക്ക് എൻഫാത് വെബ്‌സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും