ADVERTISEMENT

മസ്‌കത്ത് ∙ അറബിക്കടലില്‍ രൂപപ്പെട്ട പുതിയ ന്യൂനമര്‍ദം ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ഒമാനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച വരെ തുടരും.

മിക്ക ഗവര്‍ണറേറ്റുകളിലും വ്യത്യസ്ത തീവ്രതയുള്ള ഒറ്റപ്പെട്ട മഴ പെയ്‌തേക്കും. ചില പ്രദേശങ്ങളില്‍ ഇടയ്ക്കിടെ ഇടിമിന്നലോട് കൂടിയ മഴയും ഉണ്ടായേക്കാം. വാദികള്‍ നിറഞ്ഞൊഴുകും. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് നാഷനല്‍ മള്‍ട്ടി ഹാസാര്‍ഡ്‌സ് എര്‍ലി വാണിംഗ് സെന്റര്‍ വ്യക്തമാക്കി. ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളിലും ദോഫാറിലും കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍ മഴ ലഭിച്ചിരുന്നു. 

English Summary:

Low Pressure Likely to Affect Oman this Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com