ജിദ്ദയിൽ കോൺസൽ ജനറലായി അഹമ്മദ് ഖാൻ സൂരി ഓഗസ്റ്റ് 11 ന് ചുമതലയേൽക്കും
Mail This Article
ജിദ്ദ ∙ ജിദ്ദയിലേക്ക് പുതുതായി നിയമിതനായ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ഓഗസ്റ്റ് 11 ന് ചുമതലയേൽക്കും. ആന്ധ്രപ്രദേശിലെ കർണൂൽ സ്വദേശിയായ ഹഹദ് അഹമ്മദ് ഖാൻ സൂരി 2014 ബാച്ച് ഐ. എഫ്. എസുകാരനാണ്. കുവൈത്ത് ഇന്ത്യൻ എംബസിയിൽ സേവനം അനുഷ്ഠിക്കുമ്പോൾ കോവിഡ് ചികിത്സ, പുനരധിവാസം തുടങ്ങിയ കാര്യങ്ങളിൽ അവിടത്തെ ഇന്ത്യൻ പ്രവാസികളെ സഹായിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിനും ഇന്ത്യൻ ഹജ് മിഷനോടൊപ്പം ഫഹദ് അഹമ്മദ് ഖാൻ സൂരിയും സജീവമായി രംഗത്ത് ഉണ്ടായിരുന്നു.
ആന്ധ്രാപ്രദേശിലെ കർണൂലിൽ ഒരു ബിസിനസ് കുടുംബത്തിൽ ജനിച്ച ഇദ്ദേഹം എൻജിനീയറിങിലും ബിസിനസ് മാനേജ്മെന്റിലും ബിരുദം നേടി. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ ഉന്നത പദവിയിൽ ഇരിക്കുമ്പോൾ ജി. സി. സി രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വാണിജ്യ ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഫഹദ് അഹമ്മദ് ഖാൻ സൂരി നിർണായക പങ്ക് വഹിച്ചു. വാണിജ്യ മന്ത്രാലയത്തിലെ സേവനത്തിന് ശേഷമാണ് കുവൈത്തിൽ നിയമിക്കപ്പെട്ടത്.