ADVERTISEMENT

മസ്‌കത്ത് ∙ രണ്ടുമാസത്തെ വേനലവധിക്കു ശേഷം ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ ക്ലാസുകള്‍ പുനഃരാരംഭിക്കുന്നു. മസ്‌കത്ത്, ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ ഉള്‍പ്പെടെ വിവിധ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. മറ്റു സ്‌കൂളുകള്‍ അടുത്ത ദിവസങ്ങളിലും തുറക്കും. വിദ്യയുടെ ലോകത്തേക്ക് കടന്ന് വരുന്നു കുരുന്നുകളെ വരവേല്‍ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ വലിയ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ ലഭിക്കുന്ന രണ്ട് മാസത്തെ അവധി ചെലവിടാന്‍ നാട്ടില്‍ പോയ അധ്യാപകരും വിദ്യാര്‍ഥികളും തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്.

സ്‌കൂള്‍ അവധിക്കാലത്ത് കുട്ടികളോടൊപ്പം രക്ഷിതാക്കളും നാട്ടില്‍ പോയിരുന്നു. ഇവരും ഇപ്പോള്‍ തിരിച്ചു വരികയാണ്. എന്നാല്‍ സ്‌കൂള്‍ തുറക്കുന്ന ദിവസങ്ങളില്‍ തന്നെ ക്ലാസുകളില്‍ കയറാന്‍ സാധിക്കാത്ത വിദ്യാര്‍ഥികളുമുണ്ട്. വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലധികം വര്‍ധിച്ചതാണ് തിരിച്ചെത്തല്‍ വൈകാന്‍ കാരണമെന്ന് ചില രക്ഷിതാക്കള്‍ പറഞ്ഞു. അവധിക്കാലം നാട്ടില്‍ കഴിച്ച് തിരിച്ചെത്തുന്ന കുടുംബങ്ങള്‍ നിരവധിയുണ്ടാകുമെന്നതിനാല്‍ വിമാന കമ്പനികളും ഇത് മുതലെടുക്കുകയാണ്.

നാട്ടില്‍ പോയവര്‍ നേരത്തെ തന്നെ ടിക്കറ്റ് എടുത്തുവച്ചിട്ടുണ്ടെങ്കിലും സീറ്റുകള്‍ ലഭ്യമല്ലാത്തതും ഉയര്‍ന്ന നിരക്കും കാരണം മറ്റുപലരും കുറച്ചു വൈകിയാണ് ടിക്കറ്റെടുത്തത്. എന്നാല്‍ ക്ലാസുകള്‍ ആരംഭിക്കുന്ന ദിവസങ്ങളില്‍ തന്നെ ക്ലാസുകളില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്ന പ്രയാസത്തിലാണ് ചില വിദ്യാര്‍ഥികളും രക്ഷിതാക്കളും.

മിക്ക സ്‌കൂളുകളിലും അധ്യാപകരോട് ഒരു ദിവസം മുമ്പ് തന്നെ ഹാജരാകണമെന്ന് അധികൃതര്‍ അറിയിച്ചുട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളരെ കൂടുതല്‍ ദിവസങ്ങളാണ് ഈ വര്‍ഷം അവധി ലഭിച്ചിട്ടുള്ളത്. 

English Summary:

Indian Schools in Oman are Resuming Classes after a Two-Month Summer Vacation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com