ADVERTISEMENT

മനാമ ∙ ബഹ്റൈനിൽ പ്രവർത്തിക്കുന്ന പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ മനാമ അൽ ഹിലാൽ മെഡിക്കൽ സെന്‍ററിൽ സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. ഇരുന്നൂറിലധികം പേർ പങ്കെടുത്ത ഈ ക്യാംപ് സംഘാടന മികവുകൊണ്ട് ശ്രദ്ധേയമായി.

പത്തേമാരി ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്‍റ്  മുഹമ്മദ് ഈറയ്ക്കൽ ക്യാംപ് ഉദ്ഘാടനം ചെയ്തു. അൽ ഹിലാൽ മാർക്കറ്റിങ് ഹെഡ്  ഉണ്ണികൃഷ്ണൻ സ്വാഗതവും, മാർക്കറ്റിങ്  മാനേജർ നൗഫൽ സലാഹുദ്ദീൻ, അസോസിയേഷൻ സെക്രട്ടറി അനീഷ് മാളികമുക്ക് എന്നിവർ ആശംസകളും അറിയിച്ചു. അൽ ഹിലാൽ മാനേജ്മെന്‍റിന് പത്തേമാരിയുടെ സ്നേഹോപഹാരം കൈമാറുകയും ചെയ്തു.

pathemari-bahrain-chapter-organized-a-free-medical-camp1

അസോസിയേഷൻ വൈസ് പ്രസിഡന്‍റുമാരായ അഷ്റഫ് കൊറ്റാടത്ത്, മായ അച്ചു, ജോയിൻ സെക്രട്ടറിമാരായ അജ്മൻ കായംകുളം, ലൗലി ഷാജി, ചാരിറ്റി കോർഡിനേറ്റർ ദിവിൻ കുമാർ, മീഡിയവിങ് കോർഡിനേറ്റർമാരായ സത്യൻ പേരാമ്പ്ര, സുജേഷ് എണ്ണയ്ക്കാട് എക്സിക്യൂട്ടീവ്  അംഗങ്ങളായ നൗഷാദ് കണ്ണൂർ, വിപിൻ എടത്വ, കോമളവല്ലി കുഞ്ഞുണ്ണി, ശോഭന ഭവാനി, ഫാരിസ ബീവി, മേരി സൈമൺ അംഗങ്ങളായ ഹരി, അശ്വതി എന്നിവർ ക്യാംപിന് നേതൃത്വം നൽകി. 

pathemari-bahrain-chapter-organized-a-free-medical-camp3

പത്തേമാരിയോടൊപ്പം മെഡിക്കൽ ക്യാംപിന് സഹകരിച്ച മനാമ അൽ ഹിലാൽ ഗ്രൂപ്പിനും, പങ്കാളിത്തവും സഹകരണം കൊണ്ട് ഈ ക്യാംപ് വിജയമാക്കി തീർത്ത പ്രവാസി സഹോദരങ്ങൾക്കും പത്തേമാരി എക്സിക്യൂട്ടീവ് നന്ദി അറിയിച്ചു. പത്തേമാരി ബഹ്റൈൻ ചാപ്റ്ററിൽ അംഗമാകാൻ താല്പര്യമുള്ളവർ 37263354 നമ്പരിൽ മുഹമ്മദ് ഈറയ്ക്കലുമായി ബന്ധപ്പെടുക.

English Summary:

Pathemari Bahrain Chapter Organized a Free Medical Camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com