'ഇൻസ്പയർ 2024' ബ്രോഷർ പ്രകാശനം ചെയ്തു

Mail This Article
×
ദുബായ് ∙ ദുബായ് കെഎംഎംസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി 'ഇൻസ്പയർ 2024' എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രചോദന സദസിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. 'ഇൻസ്പയർ 2024' പ്രചോദന സദസ്സ് ഓഗസ്റ്റ് 11 ന് രാവിലെ 10 മണിക്ക് അബു ഹായിലിലുള്ള ദുബായ് കെഎംസിസി ഹാളിൽ നടക്കും. പ്രചോദക പ്രഭാഷകൻ ഡോ. സുലൈമാൻ മേൽപത്തൂർ ചടങ്ങിന് നേതൃത്വം നൽകും.
യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി പി കെ അൻവർനഹയുടെ സാന്നിധ്യത്തിൽ വ്യവസായികളായ കബീർ സുൽഫിക്കർ അഹ്മദ് മൈലക്കരയ്ക്ക് ബ്രോഷർ നൽകി പ്രകാശനം ചെയ്തു. വി സി സൈതലവി, ജബ്ബാർ, സാദിഖ് തിരൂരങ്ങാടി, ഗഫൂർ കാലടി, മുജീബ് മറ്റത്ത്, വി. കെ. ജലീൽ, റഹ്മത്തുല്ല തുടങ്ങിയവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
English Summary:
'Inspire 2024' brochure released.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.