സർക്കാർ സേവനങ്ങൾ ഏറ്റവുമുയർന്ന നിലവാരത്തിലെത്തണം: ഷെയ്ഖ് മുഹമ്മദ്

Mail This Article
ദുബായ് ∙ സർക്കാർ സേവനങ്ങൾ ഏറ്റവും ഉയർന്ന രാജ്യാന്തര നിലവാരം കൈവരിക്കണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശിച്ചു. പാർപ്പിടം, ജോലി, വിദ്യാഭ്യാസം എന്നിവയ്ക്കു പ്രാധാന്യം നൽകി രാജ്യത്തിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായി നടത്തുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ഉയർന്ന ജീവിത നിലവാരം നിലനിർത്താനുള്ള പരിശ്രമം തുടരണം. ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിൽ ഒന്നായി മാറാനുള്ള യുഎഇയുടെ പരിശ്രമം ഇനിയും മുന്നോട്ടുപോകണം. മികച്ച സേവനം നൽകുന്ന മന്ത്രിമാരെയും സർക്കാർ സ്ഥാപനങ്ങളെയും ഷെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചു. വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. നിലവിലുള്ള വികസന പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തു.