നിർമിത ബുദ്ധിയുടെ വികസനത്തിനും ഉപയോഗത്തിനുമുള്ള യുഎഇ ചാർട്ടർ പുറത്തിറക്കി

Mail This Article
അബുദാബി ∙ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ യുഎഇ ചാർട്ടർ പുറത്തിറക്കി. വിവിധ മേഖലകളിലുടനീളം എഐ സൊല്യൂഷനുകളും ആപ്ലിക്കേഷനുകളും വികസിപ്പിക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള ആഗോള ഹബ്ബായി യുഎഇയെ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചാർട്ടർ പുറത്തിറക്കിയിരിക്കുന്നത്. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ഒരു സംയോജിത സംവിധാനം വഴി നിർമിത ബുദ്ധിയിൽ ആഗോള നേതാവാകാൻ യുഎഇ സർക്കാർ ശ്രമിക്കുന്നതായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹമന്ത്രി ഒമർ സുൽത്താൻ അൽ ഒലാമ പറഞ്ഞു.
എഐയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ഉപയോഗത്തെക്കുറിച്ചും അവബോധം വളർത്തുന്നതിൽ രാജ്യം മുൻനിരയിലാണ്. എഐ സാങ്കേതികവിദ്യയുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് രാജ്യം അതിന്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയും ആഗോള പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യ, യന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായ് ഏറ്റവും നൂതനമായ എഐ മോഡലുകൾ പ്രയോഗിക്കുന്നതുമായ് ബന്ധപ്പെട്ട് ചട്ടക്കൂടുകൾ സ്ഥാപിക്കാനാണ് ചാർട്ടർ ലക്ഷ്യമിടുന്നത്. ഇതുവഴി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ന്യായമായ സാങ്കേതിക പ്രവേശനം ഉറപ്പാക്കുന്നു. കൂടാതെ, എഐയുടെ വികസനവും ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കും. ചാർട്ടർ ലിങ്ക് വഴി ലഭ്യമാണ്: https://ai.gov.ae/wp-content/uploads/2024/07/UAEAI-Methaq-EN2-3.pdf