അൽ ഖോബാറിൽ അത്യാധുനിക ഫുട്ബോൾ സ്റ്റേഡിയം; 2026-ൽ പൂർത്തിയാകും

Mail This Article
അൽ ഖോബാർ ∙ സൗദിയിലെ അൽ ഖോബാർ നഗരത്തിൽ 47,000 കാണികളെ ഉൾക്കൊള്ളുന്ന അത്യാധുനിക ഫുട്ബോൾ സ്റ്റേഡിയത്തിന്‍റെ നിർമാണം പുരോഗമിക്കുന്നു. പബ്ലിക് ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ടിന്‍റെ അനുബന്ധ സ്ഥാപനമായ റോഷൻ ഗ്രൂപ്പാണ് ഈ മെഗാ പ്രോജക്റ്റ് നടപ്പിലാക്കുന്നത്. 2026-ഓടെ നിർമാണം പൂർത്തിയാകുന്ന സ്റ്റേഡിയം 2027-ൽ നടക്കുന്ന ഏഷ്യൻ കപ്പ് ഉൾപ്പെടെ നിരവധി പ്രാദേശിക, രാജ്യാന്തര ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകും.
അറേബ്യൻ ഗൾഫിന്‍റെ തീരത്ത് രൂപം കൊള്ളുന്ന ചുഴലിക്കാറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സവിശേഷമായ രൂപകൽപനയാണ് സ്റ്റേഡിയത്തിന് നൽകിയിരിക്കുന്നത്. ഫുട്ബോൾ മത്സരങ്ങൾക്കൊപ്പം വിനോദം, കായിക പ്രവർത്തനങ്ങൾ എന്നിവയ്ക്കും അനുയോജ്യമായ സൗകര്യങ്ങൾ സ്റ്റേഡിയത്തിൽ ഒരുക്കും. കാണികൾക്ക് മികച്ച കാഴ്ചാനുഭവം ലഭിക്കുന്നതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകളും കൂളിങ് സംവിധാനങ്ങളും സ്റ്റേഡിയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.