പാരിസ് ഒളിംപിക്സ്: അരാം ഗ്രിഗോറിയൻ ക്വാർട്ടറിൽ പരാജയപ്പെട്ടു

Mail This Article
×
അബുദാബി/ പാരിസ് ∙ പാരിസ് ഒളിംപിക്‌സിൽ യുഎഇ ദേശീയ ജൂഡോ ടീമംഗം അരാം ഗ്രിഗോറിയൻ ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ടു. ആദ്യ രണ്ട് മത്സരങ്ങളിലെ ശക്തമായ പ്രകടനത്തോടെ 90 കിലോഗ്രാമിൽ താഴെയുള്ള വിഭാഗത്തിൽ ക്വാർട്ടർ ഫൈനലിലെത്തിയ അരാം ഗ്രിഗോറിയൻ ക്വാർട്ടർ ഫൈനലിൽ ജപ്പാന്‍റെ മുറാവു സഞ്ചിറോയോട് പരാജയപ്പെടുകയായിരുന്നു.
50 മത്സരാർഥികളുണ്ടായിരുന്ന അണ്ടർ 90 കിലോ വിഭാഗത്തിനായുള്ള 32-ാം റൗണ്ടിൽ ഗ്രിഗോറിയൻ ഉസ്ബെക്കിസ്ഥാന്‍റെ ബോബോനോവ് ദവ്‌ലത്തിനെയാണ് നേരിട്ടത്. പാരിസ് ഒളിംപിക്‌സിൽ വിവിധ ഭാര വിഭാഗങ്ങളിലായി മത്സരിക്കാൻ ആറ് യുഎഇ ജൂഡോ താരങ്ങൾ യോഗ്യത നേടിയത് നേട്ടമാണെന്ന് ജൂഡോ ഫെഡറേഷൻ വൈസ് ചെയർമാൻ നാസർ ഖലീഫ അൽ ബുദൂർ പറഞ്ഞു.
English Summary:
UAE team's Grigorian shines in Judo at Paris 2024 Olympics
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.