വയനാട് ദുരന്തം: സേവന പ്രവർത്തനങ്ങളിൽ പ്രവാസി വെൽഫെയറും

Mail This Article
ദോഹ ∙ വയനാട് മുണ്ടക്കൈയില്‍ പ്രയാസം അനുഭവിക്കുന്നവർക്ക് സാധ്യമായ സഹായങ്ങൾ ചെയ്യാൻ പ്രവാസി വെൽഫെയർ സംസ്ഥാന സമിതി തീരുമാനിച്ചു. ദുരന്ത മേഖലയിൽ സന്നദ്ധപ്രവർത്തനം നടത്തുന്ന ടീം വെൽഫെയറുമായി ചേർന്നുകൊണ്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. പ്രവാസി വെല്‍ഫയര്‍ ഖത്തർ സംസ്ഥാന കമ്മറ്റിയംഗം ലത കൃഷ്ണയുടെ നേതൃത്വത്തില്‍ അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ ഇപ്പോൾ നാട്ടിൽ നടന്നു വരുന്നുണ്ട് ദുരന്തത്തിനിരയായവരുടെയും പ്രയാസമനുഭവിക്കുന്നവരുടെയും ഖത്തറിലെ ബന്ധുക്കള്‍ക്കായി പ്രവാസി വെല്‍ഫെയര്‍ ഹെൽപ് ഡെസ്ക് ആരംഭിച്ചു.
സഹായങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി 66575877, 55630436 എന്നീ എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഖത്തറിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജനറൽ സെക്രട്ടറി താസീൻ അമീൻ കൺവീനറായി കമ്മിറ്റിക്ക് രൂപം നൽകി. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ സാദിഖ് അലി, മജീദ് അലി, അനീസ് റഹ്മാന്‍ മാള, ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍, ആക്ടിങ് ജനറല്‍ സെക്രട്ടറി റഷീദ് കൊല്ലം, മുനീഷ് എ സി, മുഹമ്മദ് റാഫി, സകീന അബ്ദുല്ല, തുടങ്ങിയവര്‍ സംസാരിച്ചു.