വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജൻ വാർഷിക സമ്മേളനം

Mail This Article
ദുബായ് ∙ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജൻ വാർഷിക സമ്മേളനം നടത്തി. പ്രസിഡന്റ് വിനേഷ് മോഹൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി രാജീവ് കുമാർ, റീജൻ ചെയർമാൻ സന്തോഷ് കെട്ടേത്ത്, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് തോമസ് ജോസഫ്, ഐസക് ജോൺ പട്ടാണിപറമ്പിൽ, എസ്.എ.സലീം, ജോസ് ജേക്കബ് എന്നിവർ പ്രസംഗിച്ചു. ലോകകേരളാസഭാ അംഗം ജിമ്മികുട്ടി, ഷാഹുൽ ഹമീദ്, വർഗീസ് പനയ്ക്കൽ, ജോൺ സാമുവൽ, ജാനെറ്റ് വർഗീസ്, കെ.ശശിധരൻ, ഡോ.സുധാകരൻ, സി.എ.ബിജു, രവീന്ദ്രൻ, മാത്യു ഫിലിപ്പ്, അഷ്‌റഫ് ആലുവ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.
വിമാന ടിക്കറ്റ് നിരക്ക് വർധനയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട്, ജോൺ പി.വർഗീസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ വ്യോമയാന വകുപ്പിനു നിവേദനം നൽകാനും സമ്മേളനം തീരുമാനിച്ചു. ഡിസംബറിൽ മലേഷ്യയിൽ നടക്കുന്ന ഗ്ലോബൽ വനിതാ ഫോറത്തിന്റ ബ്രോഷർ പ്രകാശനം ചെയ്തു.
വനിതാ ഫോറം ഗ്ലോബൽ ചെയർപഴ്സൻ എസ്തേർ ഐസക്, വനിതാ ഫോറം ഗ്ലോബൽ സെക്രട്ടറി ഷീലാ റെജി, യൂത്ത് ഫോറം ഗ്ലോബൽ പ്രസിഡന്റ് രേഷ്മ റെജി, ജാനറ്റ് വർഗീസ് എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.