ADVERTISEMENT

ദുബായ്∙  ഉരുൾപൊട്ടൽ കെടുതിയിൽ  ദുരിതം അനുഭവിക്കുന്ന വയനാട് ജില്ലയ്ക്ക് കൈത്താങ്ങായി ‘മാസ്’ . ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമാണ് വയനാടിനെ പിടിച്ചുകുലുക്കിയത്. നൂറുകണക്കിന് ജീവനുകൾ നഷ്ടപ്പെട്ടതും ആയിരക്കണക്കിന് പേർ അഭയം നഷ്ടപ്പെട്ടതുമായ ഈ ദുരിതത്തിൽ നിന്ന് കരകയറാൻ പാടുപെടുന്ന ജനങ്ങളെ സഹായിക്കാൻ ‘മാസ്’ പ്രതിജ്ഞാബദ്ധമാണ്.

വയനാട് ജനതയുടെ പുനരധിവാസത്തിന്‍റെ ഭാഗമായി ‘മാസ്’ രണ്ട് വീടുകൾ നിർമിച്ചു നൽകും. കേരള സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള ഉറപ്പുള്ള വീടുകളാണ് നിർമിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തിക സഹായം നൽകിയും ‘മാസ്’ ഈ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നു. ‘മാസ്’ അംഗങ്ങളെയും പൊതു സമൂഹത്തെയും കഴിവിന്‍റെ പരമാവധി സഹായം നൽകാൻ ‘മാസ്’ അംഗങ്ങളോടും പൊതു സമൂഹത്തിനോടും അഭ്യർഥിച്ചു

English Summary:

Mass Community as a helping hand for those suffering from landslides in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com