വയനാടിനെ ചേർത്തുപിടിച്ച് ഖത്തറിലെ പ്രവാസി സമൂഹം
Mail This Article
ദോഹ ∙ വയാനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവരെ ചേർത്ത് പിടിച്ച് ഖത്തറിലെ പ്രവാസി സമൂഹം. വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ടവർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത 'വയനാടിന് ഖത്തർ പ്രവാസികളുടെ ഹൃദയാഞ്ജലി എന്ന പരിപാടി പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറമാണ് സംഘടിപ്പിച്ചത്.
ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍, മേപ്പാടി പരിസരത്ത് താമസിക്കുന്നവര്‍ മുന്‍ കാലങ്ങളിലെ ചെറുതും വലുതുമായി ഇത്തരം ദുരന്തങ്ങള്‍ അഭിമുഖികരിച്ചവര്‍ എന്നിവരുടെയെല്ലാം അനുഭവങ്ങളും ആകുലതകളും പങ്ക് വച്ച സംഗമത്തിൽ ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.ദുരന്തത്തിൽ പ്രയാസം അനുഭവിക്കുന്ന പ്രവാസികളുടെ കാര്യത്തിൽ നോർക്കയുടെ പ്രത്യേക ഇടപെടലുകൾ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.
ദുരന്ത മുഖത്ത് പ്രവാസി വെല്‍ഫെയറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സംസ്ഥാന കമ്മറ്റിയംഗം ലതകൃഷ്ണ വിഡിയോ കോണ്‍ഫറന്‍സിലൂടെ സദസ്സിനെ അഭിമുഖീകരിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്‍റ് ഷാനവാസ് ബാവ ഹൃദയാഞ്ജലിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്ര മോഹന്‍ അധ്യക്ഷത വഹിച്ചു. ഐ.സി.സി സെക്രട്ടറി എബ്രഹാം ജോസഫ്, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഇന്‍കാസ് പ്രസിഡന്‍റ് ഹൈദര്‍ ചുങ്കത്തറ, സംസ്കൃതി വൈസ് പ്രസിഡണ്ട് ശിഹാബ് തൂണേരി, കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ശംസുദ്ദീന്‍ എം.പി, ഒ.ഐ. സി. സി ഇന്‍കാസ് ട്രഷറര്‍ നൗഷാദ്, വയനാട് കൂട്ടം പ്രതിനിധി അനസ് മാസ്റ്റര്‍, വയനാടില്‍ നിന്നുള്ള ഡോ. അബൂബക്കര്‍, ഫൈസല്‍ ബത്തേരി, അനസ്, അബ്ദുസ്സമദ്, ഹാരിസ് അകരെത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് സാദിഖ് അലി സമാപന പ്രഭാഷണം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍ സ്വാഗതവും ആക്ടിങ് ജനറല്‍ സെക്രട്ടറി റഷീദ് കൊല്ലം നന്ദിയും പറഞ്ഞു.