ADVERTISEMENT

ദോഹ ∙ ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പിഴ അടക്കാനുള്ളവർക്കുള്ള ഇളവ് ഇനി ഒരു മാസം കൂടി. ഇളവ് ഈ മാസം 31 ഓടുകൂടി അവസാനിക്കുമെന്ന് ഖത്തർ ട്രാഫിക് വിഭാഗം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. നിയമലംഘനങ്ങൾക്കുള്ള പിഴയിൽ അൻപത് ശതമാനം ഇളവായിരുന്നു ജൂൺ ഒന്ന്  മുതൽ ട്രാഫിക് വിഭാഗം പ്രഖ്യാപിച്ചിരുന്നത്. രാജ്യത്തെ ട്രാഫിക് നിയമങ്ങളുമായി ബന്ധപ്പെട്ട ചില പരിഷ്കാരങ്ങളും അതോടൊപ്പം ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ട്രാഫിക് വിഭാഗം പ്രഖ്യാപിച്ചിരുന്നു .

സ്വദേശികൾ, ഖത്തർ റസിഡൻസ്, സന്ദർശകർ, ജിസിസി രാജ്യങ്ങളിലെ പൗരന്മാർ എന്നിവരല്ലാം  ഈ പിഴയിളവിന് അർഹരാണെന്ന് മന്ത്രാലയം അറിയിച്ചു. മൂന്നു വർഷത്തിൽ കൂടാത്ത കാലയളവിനുള്ളിൽ രേഖപ്പെടുത്തിയ  നിയമലംഘങ്ങൾക്കും ഈ ഇളവ് ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മെട്രാഷ് ആപ്പിലും ട്രാഫിക് വിഭാഗത്തിന്റെ വെബ്സൈറ്റിലും പരിശോധിച്ചാൽ  വാഹനങ്ങളുടെ പിഴ കണ്ടെത്താൻ സാധിക്കും. ഇങ്ങനെ പിഴിയുള്ളവർക്ക് മെട്രാഷ് ഉപയോഗിച്ചും ഓൺലൈൻ വഴിയും പിഴ അടക്കാവുന്നതാണ്. 

English Summary:

Qatar: 50% Discount on Traffic Violation Fines Ends this August

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com