വുഖൂദിൽ നിക്ഷേപം; പ്രചാരണം വ്യാജമെന്ന് കമ്പനി
Mail This Article
×
ദോഹ ∙ ഖത്തറിലെ പ്രാദേശിക എണ്ണ, വാതക വിതരണ കമ്പനിയായ വുഖൂദിൽ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തയുമായി കമ്പനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് കഴിഞ്ഞ ദിവസം ഇത്തരം പ്രചാരണം നടന്നത്. ഇത് ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
ഈ പരസ്യമായി കമ്പനിക്കോ, കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങൾക്കോ യാതൊരു ബന്ധവുമില്ല. ഇത്തരം പ്രചാരണങ്ങളിൽ ഉപഭോക്താക്കൾ വഞ്ചിതരാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും കമ്പനി മുന്നറിയിപ്പ് നൽകി. ഇത്തരം പരസ്യങ്ങൾ ശ്രദ്ധയിൽപ്പെടുന്നവർ 40217777 എന്ന നമ്പറിൽ അറിയിക്കണമെന്നും കമ്പനി അധികൃതർ ആവശ്യപ്പെട്ടു.
English Summary:
Officials said the company had nothing to do with reports that it was promoting investments in Qatar's local oil and gas supply company, Woqod.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.