കേരള സ്മാഷേഴ്‌സ് ഓപ്പണ്‍ ബാഡ്മിന്റൻ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
Mail This Article
മസ്‌കത്ത്∙ മസ്‌കത്തിലെ ബാഡ്മിന്റൻ പ്രേമികളുടെ കൂട്ടായ്മയായ കേരള സ്മാഷേഴ്‌സ് ഓപ്പണ്‍ ബാഡ്മിന്റൻ മത്സരം സംഘടിപ്പിച്ചു. വാദി കബീര്‍ കോസ്‌മോസ് ബാഡ്മിന്റൻ അക്കാദമിയില്‍ നടന്ന മത്സരത്തില്‍ പ്രീമിയര്‍, മെന്‍സ്എ, മെന്‍സ്ബി ഗ്രൂപ്പുകളിലായി എഴുപതോളം ടീമുകള്‍ പങ്കെടുത്തു. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ പ്രീമിയര്‍ ഗ്രൂപ്പില്‍ ഗുരുരാജ്ഹിമേഷ്, മെന്‍സ്എ ഗ്രൂപ്പില്‍ പ്രമോദ്അനീഷ് ലാല്‍, മെന്‍സ്ബി ഗ്രൂപ്പില്‍ പ്രിന്‍സ് വിജേഷ് എന്നിവര്‍ ജേതാക്കളായി. നൗഫല്‍രാ ജേഷ്, സലാംനദീം, സുജിത്‌സാജന്‍ എന്നിവര്‍ യഥാക്രമം രണ്ടാം സ്ഥാനത്തും പ്രിന്‍സ്, അനീഷ് ലാല്‍, ഗുരുരാജ് എന്നിവരെ മികച്ച കളിക്കാരായും തിരഞ്ഞെടുത്തു.
ജേതാക്കള്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡും പ്രോത്സാഹന സമ്മാനങ്ങളും സമാപന ചടങ്ങില്‍ വിതരണം ചെയ്തു. വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ടാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. നമ്മുടെ നാട് ഇന്നേവരെ കണ്ടിട്ടില്ലാത്ത സമാനതകളില്ലാത്ത ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനായി ടൂര്‍ണമെന്‍റിലൂടെ ലഭിച്ച മുഴുവന്‍ തുകയും നല്‍കുമെന്നും ഒപ്പം ധാരാളം സുമനസ്സുകള്‍ സഹായം നല്‍കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുള്ളതായും സംഘാടകര്‍ അറിയിച്ചു.ഈ ഘട്ടത്തില്‍ നമ്മുടെ നാടിനെ ചേര്‍ത്ത് പിടിക്കുന്നതിനായി പ്രവാസി സമൂഹം ഒരേ മനസ്സോടെ സന്നദ്ധരാകണമെന്നും ചടങ്ങില്‍ ആഹ്വാനമുണ്ടായി.
ബാഡ്മിന്‍റന്‍ കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തലമുറയെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്തിനായി പത്ത് വര്‍ഷം മുൻപ് രൂപം നല്‍കിയ കൂടായ്മയാണ് കേരള സ്മാഷേഴ്‌സ്.