ADVERTISEMENT

ജിദ്ദ ∙ താമസം, ജോലി, അതിർത്തി സുരക്ഷ എന്നിവ ലംഘിച്ചവരെ കണ്ടെത്താൻ സൗദി അറേബ്യയിൽ വ്യാപക പരിശോധന. 7 ദിവസത്തെ പരിശോധനയിൽ 21,049 പേർ അറസ്റ്റിലായി. താമസ നിയമം ലംഘിച്ച 13,209 പേരും അനധികൃതമായി അതിർത്തി കടന്ന 5,177 പേരും തൊഴിൽ പ്രശ്നങ്ങളുള്ള 2,663 പേരും ഇതിൽ ഉൾപ്പെടും. അനധികൃത പ്രവേശനത്തിന് സഹായിച്ച അഞ്ചുപേരെയും പിടികൂടി. 

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 1,540 പേരിൽ 56 ശതമാനം എത്യോപ്യക്കാരും 43 ശതമാനം യെമനികളും 1 ശതമാനം മറ്റ് രാജ്യക്കാരുമാണ്. കൂടാതെ അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 42 പേരെയും പിടികൂടി. ‌ നിയമലംഘനത്തിന് 15 വർഷം വരെ തടവും ഒരു മില്യൻ റിയാൽ വരെ പിഴ ലഭിക്കാം. കൂടാതെ വാഹനങ്ങളും വസ്തുവകകളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

English Summary:

Saudi Arabia Arrests 21,049 Illegals in one week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com