ADVERTISEMENT

അബുദാബി ∙ അൽഐൻ വെസ്റ്റേൺ റീജൻ ഉൾപ്പെടെ അബുദാബിയിൽ മരണ സർട്ടിഫിക്കറ്റിനും എംബാമിങ് സർട്ടിഫിക്കറ്റിനും ഈടാക്കിയിരുന്ന ഫീസ് എടുത്ത് കളഞ്ഞു മരണാനന്തര ചെലവുകൾ സൗജന്യമാക്കിയ സാഹചര്യത്തിൽ നാട്ടിലേക്കു മൃതദേഹം കൊണ്ടു പോകുന്നതിനുള്ള എയർലൈൻസ് ഫീസുകൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് അബുദാബി കേരള സോഷ്യൽ സെന്റർ ആവശ്യപ്പെട്ടു. 

ഇന്ത്യൻ എംബസിയും, കേന്ദ്ര സർക്കാരും ഇടപെട്ട് കാർഗോ, എയർലൈൻസ് ഫീസ് ഒഴിവാക്കിയാൽ പ്രവാസികൾക്ക് ഉറ്റവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്തിനു ഏറെ സഹായകരമാകുമെന്നു പ്രസിഡന്റ് എ. കെ. ബീരാൻകുട്ടിയും ജനറൽ സെക്രട്ടറി നൗഷാദ് യൂസഫും പറഞ്ഞു.

English Summary:

Kerala Social Center wants the Central government to intervene to prevent the charging of cargo fees for dead bodies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com