ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് ദമാമിൽ അന്തരിച്ചു; മരണം ഭാര്യയും മക്കളും മടങ്ങിയതിന്റെ പിറ്റേന്ന്
Mail This Article
ദമാം ∙ ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവാവ് ദമാമിൽ അന്തരിച്ചു. കോഴിക്കോട്, അത്തോളി കൊടശ്ശേരി സ്വദേശി മേക്കുന്നത്തു വീട്ടിൽ പരേതനായ മുസ്തഫയുടെ മകൻ അയൂബ് (34) ആണ് മരിച്ചത്. ദമാം എജിസി കാർ അക്സസറീസിലെ ജീവനക്കാരനായിരുന്ന അയൂബിന് ഞായാറാഴ്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
തലേന്ന് ശനിയാഴ്ചയായായിരുന്നു ഒപ്പമുണ്ടായിരുന്ന ഭാര്യ ഫസ്ന മുസ്തഫയും മക്കളായ ഫാത്തിമ ഫിയ, ഹംദാൻ അയാൻ എന്നിവർ നാട്ടിലേക്ക് മടങ്ങിയത്. ദമാം സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കെഎംസിസി വെൽഫയർ വിങ് വൊളന്റിയർമാരായ ഹുസൈൻ ഹംസ നിലമ്പൂർ, ഇക്ബാൽ ആനമങ്ങാട് എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തീകരിച്ചു. ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കരിപ്പൂരിലേക്ക് അയച്ച മൃതദേഹം ചൊവ്വാഴ്ച രാവിലെ കുന്നത്തറ ബദർ ജുമാ മസ്ജിദിൽ ഖബറടക്കും.