അജ്മാനിൽ 7.97 ലക്ഷം ഇ– സിഗരറ്റ് പിടിച്ചു; ഏഷ്യക്കാർ അറസ്റ്റിൽ
Mail This Article
×
അജ്മാൻ∙ ലൈസൻസ് ഇല്ലാതെ ഇ– സിഗരറ്റ് ശേഖരിച്ച കുറ്റത്തിന് രണ്ടു പേർ അജ്മാൻ പൊലീസിന്റെ പിടിയിലായി. ഇവർ വാങ്ങിക്കൂട്ടിയ ഇ–സിഗരറ്റുകൾക്ക് നികുതി നൽകിയിട്ടുമില്ല. 7,97,555 യൂണിറ്റ് പിടിച്ചെടുത്തു. സിഐഡിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രത്യേക ദൗത്യസംഘം പരിശോധന നടത്തിയതെന്ന് അജ്മാൻ പൊലീസ് സിഐഡി ഡയറക്ടർ കേണൽ അഹമ്മദ് സയീദ് അൽ നുഐമി പറഞ്ഞു. നികുതിവെട്ടിപ്പ് കേസ് കൈകാര്യം ചെയ്യുന്ന ഫെഡറൽ പ്രോസിക്യൂഷനും റെയ്ഡിൽ പങ്കെടുത്തു.
പ്രതികൾ താമസിച്ചിരുന്ന വില്ലയ്ക്കുള്ളിലെ 5 മുറികളിലായിരുന്നു ശേഖരം. ഇ-സിഗരറ്റ് നിർമാതാക്കളുടെ വ്യാപാരമുദ്രകൾ ഇവിടെ നിന്നു കണ്ടെടുത്തു. ലൈസൻസില്ലാത്ത കടകളിൽ നിന്നു സാധനങ്ങൾ വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായി എന്തു കണ്ടാലും റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
English Summary:
Two arrested for selling e-cigarettes without licence in the UAE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.