സാമ്പത്തിക ആസൂത്രണം: ജിപിഎസ്എസ്എ ക്യാംപെയ്ൻ ആരംഭിച്ചു
Mail This Article
അബുദാബി∙ ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റി (ജിപിഎസ്എസ്എ) 'പ്രോ ആക്റ്റീവ് ഫിനാൻഷ്യൽ പ്ലാനിങ്' പദ്ധതിയുടെ ഭാഗമായി 'പ്ലാൻ - സേവ് - ഇൻവെസ്റ്റ്' എന്ന പുതിയ മാധ്യമ ക്യാംപെയ്ൻ ആരംഭിച്ചു. 10,000-ലേറെ ഇൻഷ്വർ ചെയ്ത എമിറാത്തികൾക്കായി ബോധവൽക്കരണ ക്യാംപെയ്നുകൾ, പരിശീലന പരിപാടികൾ, ശിൽപശാലകൾ എന്നിവയിലൂടെ സാമ്പത്തിക സാക്ഷരത 60% വർധിപ്പിക്കാൻ ക്യാംപെയ്ൻ ലക്ഷ്യമിടുന്നു. പെൻഷനുകളെ ആശ്രയിക്കാതെ നേരത്തെയുള്ള സമ്പാദ്യങ്ങൾക്കും നിക്ഷേപങ്ങൾക്കും ഊന്നൽ നൽകി, സജീവമായ സാമ്പത്തിക ആസൂത്രണത്തിന്‍റെ തത്ത്വങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ജിപിഎസ്എസ്എയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള 130,678 ദാനദാതാക്കൾ, 29,600 പെൻഷൻകാർ, 18,550 ഗുണഭോക്താക്കൾ എന്നിവരെയും മറ്റ് പെൻഷൻ ഫണ്ടുകളുടെ പരിധിയിൽ വരുന്ന അംഗങ്ങൾക്കും സാമ്പത്തിക ഉപദേശം നൽകുകയും ചെയ്യും. പരിവർത്തന പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അതോറിറ്റി അതിന്‍റെ തന്ത്രപരമായ പങ്കാളികളുമായി അടുത്ത് സഹകരിക്കുന്നു. പത്രങ്ങൾ, സമൂഹ മാധ്യമം, റേഡിയോ, ടെലിവിഷൻ, വർക്ക്‌ഷോപ്പുകൾ, യോഗങ്ങൾ, കമ്മ്യൂണിറ്റി ഇവന്‍റുകൾ എന്നിവയുൾപ്പെടെ വിവിധ ചാനലുകളിലൂടെയുള്ള ക്യാംപെയ്ൻ പിന്തുടരാൻ ജിപിഎസ്എസ്എ പൊതുജനങ്ങളോട് അഭ്യർഥിച്ചു.