ഒമർ അൽ മർസൂഖി ഒളിംപിക് ഷോ ജംപിങ് വ്യക്തിഗത ഫൈനലിന് യോഗ്യത നേടി
Mail This Article
×
അബുദാബി/ പാരിസ് ∙ യുഎഇയുടെ ദേശീയ ഷോ ജംപിങ് ടീം റൈഡറായ ഒമർ അൽ മർസൂഖി പാരിസിൽ നടക്കുന്ന 33-ാമത് ഒളിംപിക് ഗെയിംസിൽ വ്യക്തിഗത ഇനത്തിന്റെ അവസാന ഘട്ടത്തിലേക്ക് യോഗ്യത നേടി.
79.56 സെക്കൻഡിൽ ഒറ്റ പിഴവോടെ 21-ാം റാങ്ക് നേടിയ അൽ മർസൂഖി 30 റൈഡർമാർക്കൊപ്പം ഇന്ന് മത്സരത്തിൽ പങ്കെടുക്കും. അബ്ദുല്ല അൽ മർറി, സേലം അൽ സുവൈദി, ഒമർ അൽ മർസൂഖി എന്നീ മൂന്ന് റൈഡർമാരുൾപ്പെടെ യുഎഇയുടെ ദേശീയ ടീം 75 റൈഡർമാരുമായി മത്സരത്തിൽ പങ്കെടുത്തു.
English Summary:
UAE Rider Omar Al Marzooqi Reaches Paris Olympics ShowJumping Final
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.