6,500,000 പൂച്ചെടികൾ നട്ടുപിടിപ്പിച്ച് അബുദാബി മുനിസിപ്പാലിറ്റി

Mail This Article
അബുദാബി ∙ പൂക്കളുടെ സൗന്ദര്യമാസ്വദിച്ച് തലസ്ഥാനഗരിയിലൂടെ ഒരു സഞ്ചാരം; അബുദാബി സിറ്റി മുനിസിപ്പാലിറ്റി വേനൽക്കാലത്ത് 6,500,000 പൂച്ചെടികൾ നട്ടുപിടിപ്പിച്ചു. ഇതോടെ വേനൽക്കാല നഗരസൗന്ദര്യ പദ്ധതിയുടെ 100 ശതമാനം പൂർത്തീകരിച്ചതായി അധികൃതർ അറിയിച്ചു. 2024-ൽ വേനൽക്കാലത്തും ശൈത്യകാലത്തും 13 ദശലക്ഷം പൂച്ചെടികൾ നട്ടുപിടിപ്പിക്കുക, അബുദാബി നഗരത്തിന്റെയും അതിന്റെ പ്രാന്തപ്രദേശങ്ങളുടെയും സൗന്ദര്യം വർധിപ്പിക്കുക, കാര്യക്ഷമത വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രകൃതി സൗന്ദര്യവത്കരണ പദ്ധതി നടപ്പിലാക്കിയത്. സുസ്ഥിരതാ മാനദണ്ഡങ്ങൾ പാലിച്ചും യുഎഇ പരിസ്ഥിതിക്ക് കോട്ടം വരുത്താതെയും പൂക്കളും ചെടികളും ഉപയോഗിച്ച് പ്രകൃതിദത്തമായ സൗന്ദര്യവൽക്കരണ ലാൻഡ്സ്കേപ്പിങ് പദ്ധതി നടപ്പിലാകുന്നതോടെ തലസ്ഥാനം കൂടുതൽ മനോഹരമാകുമെന്ന് അധികൃതർ പറഞ്ഞു.