ADVERTISEMENT

റാസൽഖൈമ∙ റാസൽഖൈമയിലെ റോഡുകളിൽ നിർമിത ബുദ്ധി( ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) ക്യാമറകൾ സ്ഥാപിച്ചു. ഈ തത്സമയ ഡാറ്റാ സിസ്റ്റം നഗരത്തിലെ പൊലീസിനെ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്നതിനും കുറ്റകൃത്യങ്ങൾ മുൻകൂട്ടി കാണാനും തടയുന്നതിനും പിന്തുണയ്ക്കും.  'സുരക്ഷിതമായ നഗരം' പദ്ധതിയുടെ ഭാഗമായ നൂതന ക്യാമറകൾ എഐയുമായി സംയോജിപ്പിച്ച് എമിറേറ്റിലെല്ലായിടത്തും റോഡ് സുരക്ഷ  ഉയർത്താൻ രൂപകൽപന ചെയ്തിട്ടുള്ളതാണെന്ന് റാസൽഖൈമ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി പറഞ്ഞു. 

റോഡുകളിലും ട്രാഫിക് ഇന്‍റർസെക് ഷനുകളിലും ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള എ ഐ പവർ ക്യാമറകൾ ആഗോളതലത്തിൽ ലഭ്യമായ ഏറ്റവും ആധുനിക സുരക്ഷാ സാങ്കേതികവിദ്യകളിൽ ഒന്നാണ്. ഹോട്ട് സ്പോട്ടുകൾ നേരത്തെ തിരിച്ചറിയുന്നതിനും ക്രിമിനൽ പ്രവർത്തനങ്ങളുടെ പ്രവചനത്തിനും വേഗത്തിലുള്ള ഇടപെടൽ ഉറപ്പാക്കുന്നു. കൂടാതെ ട്രാഫിക് അപകടങ്ങൾക്കും ക്രിമിനൽ സംഭവങ്ങൾക്കും പ്രതികരണ സമയങ്ങളിൽ ഗണ്യമായ കുറവും നൽകുന്നു. 

റോഡ് സുരക്ഷയും സാമൂഹിക സുരക്ഷയും മെച്ചപ്പെടുത്തുന്നതിനുള്ള റാസൽഖൈമ പൊലീസിന്‍റെ ശ്രമങ്ങളുടെ പ്രധാന ഘടകമാണ് 'സേഫ് സിറ്റി' പദ്ധതി. ട്രാഫിക്കും ക്രിമിനൽ ഡാറ്റയും തുടർച്ചയായി വിശകലനം ചെയ്യുന്നതിലൂടെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കാനും പൊതു സുരക്ഷ വർധിപ്പിക്കാനും പൊതുജന സംതൃപ്തി മെച്ചപ്പെടുത്താനും സിസ്റ്റം ലക്ഷ്യമിടുന്നു.  

English Summary:

AI Cameras in Ras Al Khaimah: Enhancing City Safety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com