ADVERTISEMENT

അബുദാബി/ പാരിസ് ∙ യുഎഇ കായിക മന്ത്രി ഡോ. അഹമ്മദ് ബെൽഹൂൽ അൽ ഫലാസി ഈജിപ്തിലെ യുവജന കായിക മന്ത്രി ഡോ. അഷ്‌റഫ് സോബിയുമായി പാരീസിലെ യുഎഇ ഒളിംപിക് ഹൗസിൽ കൂടിക്കാഴ്ച നടത്തി. 

സ്‌പോർട്‌സിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനും ആഗ്രഹിക്കുന്ന നേട്ടങ്ങൾ കൈവരിക്കുന്നതിന് പങ്കാളിത്തം സജീവമാക്കുന്നതിനുമുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ശാശ്വതമായ പാരമ്പര്യം നൽകാൻ ലക്ഷ്യമിട്ട് രാജ്യത്തിന്റെ നേട്ടങ്ങൾ, സംസ്കാരം, ചരിത്രം, പൈതൃകം എന്നിവ പ്രദർശിപ്പിക്കുന്നതിൽ യുഎഇ ഒളിംപിക് ഹൗസ് ടീമിന്റെ ശ്രമങ്ങളെ അവർ പ്രശംസിച്ചു. ഫ്രാൻസിലെ ഈജിപ്ഷ്യൻ അംബാസഡർ അലാ യൂസഫും യോഗത്തിൽ പങ്കെടുത്തു.

English Summary:

Dr. Ahmed Belhoul Al Falasi met with Egypt's Minister Dr. Ashraf Sobhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com