സെന്റ് പീറ്റേഴ്സ് ഇടവകാംഗം റിജോയ് ചെറിയാൻ ഡീക്കൻ പദവിയിലേക്ക് ഉയർത്തപ്പെട്ടു
Mail This Article
മനാമ ∙ ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് ഇടവകാംഗം റിജോയ് ചെറിയാൻ ഡീക്കൻ പദവിയിലേക്ക് ഉയർത്തപ്പെട്ടതായി ചർച്ച് ഭാരവാഹികൾ അറിയിച്ചു. ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും മുഖ്യ ശുശ്രൂഷകനുമായ മാത്യുസ് ചെറിയാനെ വെള്ളിയാഴ്ച കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ അനുമോദിച്ചു. യോഗത്തിൽ ഇടവക വികാരി റവ ഫാ: ജോൺസ് ജോൺസൻ അധ്യക്ഷത വഹിച്ചു.
ഇടവക വൈസ് പ്രസിഡന്റ് മനോഷ് കോര, ശുശ്രുഷ സംഘത്തിന് വേണ്ടി എൽദോ ഏലിയാസ് പാലയിൽ, ഇടവകയുടെ ഭക്ത സംഘടനകളെ പ്രതിനിധികരിച്ച് ചാണ്ടി ജോഷ്വ, ഇടവകാംഗം ഷാജ് ബാബു എന്നിവർ പ്രസംഗിച്ചു. ഇടവക ട്രഷറർ സുജേഷ് ജോർജ് സ്വാഗതം പറഞ്ഞു .ജോയിന്റ് ട്രഷറർ ജെൻസൺ ജേക്കബ് മണ്ണൂർ നന്ദി പറഞ്ഞു. യോഗത്തിൽ വച്ച് ഇടവകയുടെ ഉപഹാരം വികാരിയും മാനേജിങ് കമ്മിറ്റി അംഗങ്ങളും ചേർന്ന് റിജോയ്ക്ക് സമ്മാനിച്ചു.