കേരള ചെസ് മത്സരത്തിൽ ചാംപ്യനായി ബൗഷർ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥി
Mail This Article
മസ്‌കത്ത് ∙ സ്‌പോർട്‌സ് കൗൺസിൽ ടെക്‌നിക്കൽ കമ്മിറ്റി കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച കേരളം സ്‌റ്റേറ്റ് അണ്ടർ സെവൻ സംസ്ഥാന ചെസ് മത്സരത്തിൽ ബൗഷർ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥി ഇലാൻ ഷഫീഖ് ചാംപ്യനായി. തൃശൂർ, പാവറട്ടി വെന്മേനാട് ചക്കനാത്ത് വി എം ഷഫീക്കിന്‍റെയും നഷീജാ ഷഫീക്കിന്‍റെയും നാലാമത്തെ മകനാണ് ഇലാൻ ഷഫീക്. ഇലാന്‍റെ സഹോദരന്മാരായ സീബ് ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളായ സിനാൻ ഷഫീക്, ഇസാൻ ഷഫീക് എന്നിവരും ഒട്ടനവധി ചെസ് മത്സരങ്ങളിൽ ചാംപ്യന്മാരായിട്ടുണ്ട്.
കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന ടെക്‌നിക്കൽ കമ്മിറ്റി അംഗം കെ ഹരിദാസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ എസ് എം ശ്രീകുമാർ, കൺവീനർ എസ് സാബു, അംഗങ്ങളായ ജെ രാജു, ഹരികൃഷ്ണൻ ടി എസ്, ജോയിന്‍റ് കൺവീനർ പി ആർ സാബു എന്നിവർ സംസാരിച്ചു.