സ്വാതന്ത്ര്യദിനം ആഘോഷമാക്കി പ്രവാസി സംഘടനകൾ
Mail This Article
ദോഹ ∙ വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ 78 –ാമത് സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുമാമ ഇൻകാസ് സെൻട്രൽ കമ്മറ്റി ഓഫിസിൽ നടന്ന പരിപാടിയിൽ ഇൻകാസ് അഡ്വൈസറി ബോർഡ് ചെയർമാൻ ജോപ്പച്ചൻ തെക്കെകൂറ്റ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.ആക്റ്റിങ് പ്രസിഡന്‍റ് സി.താജുദ്ധീന്റെ അദ്ധ്യക്ഷത വഹിച്ചു.
ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി കെ വി ബോബൻ വർക്കി, ഐ.സി.സി സെക്രട്ടറി ഏബ്രഹാം കെ ജോസഫ്, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ്‌കുഞ്ഞി, ഇൻകാസ് വൈസ് പ്രസിഡന്‍റ് വി എസ് അബ്ദുൾ റഹ്മാൻ തുടങ്ങിയവർഷം പങ്കെടുത്തു. ഖത്തർ ഇൻകാസ് ജനറൽ സെക്രട്ടറി ബഷീർ തൂവാരിക്കൽ സ്വാഗതം പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രവാസി വെല്‍ഫെയര്‍ വിവിധ ജില്ലാക്കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കൊല്ലം ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് അനീസ് റഹ്മാന്‍ മാള മുഖ്യപ്രഭാഷണം നടത്തി. ടപ്രകൃതി ദുരന്തത്തില്‍ പെട്ട് ഇനി ഓര്‍മ്മകള്‍ മാത്രമായി അവശേഷിക്കുന്ന വയനാട്ടിലെ വെള്ളാര്‍മല സ്കൂളിനെ അനുഭവവേദ്യമാക്കിയ തൃശ്ശുര്‍ ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന വിദ്യാലയത്തില്‍ പ്രധാനാധ്യാപകനായി പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രമോഹനും ചരിത്രാധ്യപകനായി ഐ.സി.ബി.എഫ് സെക്രട്ടറി മുഹമദ് കുഞ്ഞിയും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ഷിക അവധിക്ക് നാട്ടിലെത്തി വയനാട്ടിലെ ദുരന്ത മേഖലയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി തിരിച്ചെത്തിയ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റിയംഗം ലതകൃഷ്ണ അനുഭവങ്ങള്‍ വിശദീകരിച്ചു. കോഴിക്കോട് ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ വര്‍ത്തമാനം ഐ.സി.ബി.എഫ് സെക്രട്ടറി മുഹമദ് കുഞ്ഞി ഭരണഘടനാ ആമുഖം വായിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം അന്‍വര്‍ വാണിയമ്പലം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്‍റ് ആരിഫ് വടകര അധ്യക്ഷത വഹിച്ചു.