ADVERTISEMENT

റിയാദ് ∙ സൗദി ഗെയിംസ് 2024 ദീപശിഖ സൗദി അറേബ്യയുടെ ചരിത്ര തലസ്ഥാനമായ ദിരിയയിൽ തെളിയിച്ചു. ഒക്‌ടോബർ 3 മുതൽ 17 വരെ റിയാദിലാണ് കായികമേള. 

ചിത്രം: എസ്‍പിഎ.
ചിത്രം: എസ്‍പിഎ.

രാജ്യത്തിന്റെ സാംസ്കാരിക, ചരിത്ര, ടൂറിസ്റ്റ് അടയാളങ്ങൾ ഉയർത്തിക്കാട്ടുന്ന ഐക്യത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമായ ദീപശിഖ സൗദി അറേബ്യയുടെ എല്ലാ മേഖലകളിലും സഞ്ചരിക്കും. സൗദി ദേശീയദിനത്തോട നുബന്ധിച്ച് സെപ്റ്റംബർ 23ന് യാത്ര സമാപിക്കും. ദിരിയ ഗവർണർ ഫഹദ് ബിൻ സാദ് ബിൻ അബ്ദുല്ല ചടങ്ങിന് നേതൃത്വം നൽകി.

ചിത്രം: എസ്‍പിഎ.
ചിത്രം: എസ്‍പിഎ.

കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും യുവപ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു. മുൻ ഫുട്ബോൾ ക്യാപ്റ്റൻ അഹമ്മദ് ഈദ്, തായ്‌ക്വാൻഡോ അത്‌ലറ്റ് ദുനിയ അബുതാലെബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 2022-ൽ സ്ഥാപിതമായ സൗദി ഗെയിംസ് കൂടുതൽ സജീവവും ആരോഗ്യകരവുമായ ഒരു സമൂഹത്തെ വളർത്തിയെടുക്കാൻ ലക്ഷ്യമിടുകയാണ്. 

English Summary:

Saudi Games 2024 Torch Relay Kicks Off, Ahead of 3rd National Sport Event in October

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com