ADVERTISEMENT

ദുബായ് ∙ കോഴിക്കോട് മർകസ് നോളജ് സിറ്റി വികസനം യുഎന്നിന്‍റെ മാനദണ്ഡങ്ങൾക്ക് അനുസൃതമാണെന്നും ഒരു സുസ്ഥിര നഗരത്തിന്‍റെ ആഗോള മാതൃക സ്ഥാപിക്കുന്നതിൽ വിജയിക്കാനായെന്നും സിഇഒയും  ‘ഐഎസ്ആർഒ’ മുൻ ശാസ്ത്രജ്ഞനുമായ ഡോ. അബ്ദുല്‍ സലാം പറഞ്ഞു. വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മർകസ് നോളജ് സിറ്റിക്കെതിരെ ആളുകൾ അഭിപ്രായം  പറയുന്നത് അറിവില്ലായ്മ കൊണ്ടാണ്.   ‌‌‌അടുത്തിടെ ജനീവയിൽ നടന്ന യുണൈറ്റഡ് നേഷന്‍റെ (യുഎൻ) വേൾഡ് അസോസിയേഷൻ ഫോർ സസ്‌റ്റെയ്‌നബിൾ ഡെവലപ്‌മെന്റിന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത അദ്ദേഹം ദുബായിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ‌

നവീനമായ മുന്നറിയിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ വലിയ മാനുഷിക ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാനാകും. മുന്നറിയിപ്പ് സംവിധാനങ്ങൾ വഴി ദുരന്തങ്ങൾ ഫലപ്രദമായി നേരിടാമെന്ന് ജപ്പാൻ അടക്കമുള്ള രാജ്യങ്ങളുടെ മാതൃക മുൻപിലുണ്ട്. ഇത് നമുക്കും പരീക്ഷിക്കാവുന്ന സാഹചര്യമാണ്.  വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് സഹായം നൽകാമെന്ന് അധികൃതരെ അറിയിച്ചിട്ടുണ്ട്.

ഇരുപതിലേറെ പരിചയസമ്പന്നരായ പ്രഫഷനലുകളുടെ കൂട്ടായ്മയുടെ ബലത്തിൽ ഡോ.അബ്ദുൽ സലാം ചെയർമാനായ ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘മഫാസ’ ഇൻവെസ്റ്റ്‌മെന്‍റസിൽ ഓരോ നിക്ഷേപവും സുരക്ഷിതവും വരുമാനം നൽകുന്നതും ഉയർന്ന പ്രതിഫലദായകവുമാണെന്ന് ചടങ്ങിൽ സംസാരിച്ച സഹസ്ഥാപകനും സിഇഒയുമായ ഐജാസ് അഹമ്മദ് ഖാൻ പറഞ്ഞു. നിക്ഷേപ പദ്ധതിയിൽപ്പോലും മൗലികവും സുസ്ഥിരവുമായ ആശയങ്ങൾ മുന്നോട്ടു വയ്ക്കുന്ന സമീപനമാണ് ഡോ. അബ്ദുൾ സലാം കാഴ്ചവയ്ക്കുന്നതെന്ന് മാനേജിങ്  ഡയറക്ടർ എ.ആർ അൻസാർ ബാബു പറഞ്ഞു.  ഡോ. അബ്ദുൾ സലാമിനെ ച‌ടങ്ങിൽ ആദരിച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ ഡോ. അബ്ദുൽ ലത്തീഫ്, വിദ്യാഭ്യാസ വിദഗ്ധൻ ഡോ. നിസാം തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Kozhikode Markus Knowledge City development, according to UN standards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com