ADVERTISEMENT

ദുബായ് ∙ യുഎഇയിൽ യാത്ര താമസ രേഖകൾ ഇല്ലാതെ കഴിയുന്നവർക്ക് പിഴയടക്കാതെ രാജ്യം വിടാൻ സൗകര്യം ചെയ്യുന്ന പൊതുമാപ്പ് സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ദുബായ് ഇന്ത്യൻ കോൺസുൽ ബിജേന്ദ്ര സിങ് അഭിപ്രായപ്പെട്ടു. ദുബായ് കെ എം സി സി യുടെ പൊതുമാപ്പ് ഹെല്പ് ഡസ്‌ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബായ് കെ എം സി സി ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. പി കെ അൻവർ നഹ ഉദ്‌ഘാടനം ചെയ്തു. സെപ്റ്റംബർ ഒന്ന് മുതൽ ഒക്ടോബർ മുപ്പത്തി ഒന്ന് വരെ രണ്ട് മാസം നീണ്ടു നിൽക്കുന്ന പൊതുമാപ്പ് സംവിധാനം മികച്ച രീതിയിൽ ഉപയോഗിക്കാനും സ്റ്റേറ്റ് ജില്ല മണ്ഡലം തലങ്ങളിൽ ഹെല്പ് ഡസ്കുകൾ രൂപീകരിച്ച് അർഹരായ ആളുകൾക്ക് സന്ദേശം കൈമാറാനും വിപുലമായ സംവിധാനങ്ങളാണ് ദുബായ് കെഎംസിസി ഏർപ്പെടുത്തിയിട്ടുള്ളത്.

സംസ്ഥാന ഭാരവാഹികളായ  ഇബ്രാഹിം മുറിച്ചാണ്ടി, പി. കെ. ഇസ്മായിൽ, ഒ. കെ. ഇബ്രാഹിം, മജീദ് മടക്കിമല, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര  സംബന്ധിച്ചു. അഡ്വ. സാജിദ് അബൂബക്കർ സ്വാഗതവും അഷ്‌റഫ് കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.

English Summary:

Dubai Indian Consul Bijendra Singh Urges Public to Utilize Amnesty System

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com