ADVERTISEMENT

ദോഹ ∙ ഖത്തറിൽ കൊടും ചൂടിൽ തുറസ്സായ സ്ഥലങ്ങളിൽ പണിയെടുക്കുന്നവർക്ക് കേരള വുമൺസ് ഇനീഷിയേറ്റിവ് ഖത്തർ (ക്വിഖ്) സമ്മർ കിറ്റുകൾ വിതരണം ചെയ്തു. ദോഹയിലെ നിർമാണ തൊഴിലാളികൾ, കാർ ക്ലീനർമാർ തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികൾക്ക് ജ്യൂസ്, പഴങ്ങൾ, സാൻഡ്‌വിച്ച്‌ എന്നിവ അടങ്ങിയ 1250-ലധികം കിറ്റുകളാണ് വിതരണം ചെയ്തത്.

ഏഴാം വർഷമാണ് ക്വിഖ് ഇത്തരത്തിൽ സമ്മർ കിറ്റ് വിതരണം നടത്തുന്നത്. കുട്ടികളടങ്ങിയ സംഘം തൊഴിലാളികളെ സന്ദർശിക്കുമ്പോൾ അവർ കാണിക്കുന്ന സന്തോഷവും സംതൃപ്തിയും ക്വിഖിനെ വർഷം തോറും കൂടുതൽ കിറ്റുകൾ വിതരണം ചെയ്യാൻ പ്രചോദിപ്പിക്കുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു.

നൂറ് കിറ്റിൽ നിന്ന് 1250 കിറ്റുകളിലെത്തിനിൽക്കുന്നത് ഏവരുടെയും സഹായസഹകരണങ്ങൾ കൂടി കൊണ്ടാണെന്ന് ക്വിഖ് പ്രസിഡന്‍റ് അഞ്ചു മേനോൻ വ്യക്തമാക്കി. ഐ. സി. സി പ്രസിഡന്‍റ് മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡന്‍റ് ഷാനവാസ് ബാവ എന്നിവർ ചേർന്ന് പരിപാടിയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ചടങ്ങിൽ ഐ സി ബി എഫ് മുൻ പ്രസിഡന്‍റ് പി. എൻ. ബാബുരാജൻ, ഐ.സി.സി വൈസ് പ്രസിഡന്‍റ് സുബ്രഹ്മണ്യ ഹെബ്ബഗളു, ഐ സി ബി എഫ് വൈസ് പ്രസിഡന്‍റ് ദീപക് ഷെട്ടി, ഐ. സി. സി ജനറൽ സെക്രട്ടറി മോഹൻകുമാർ, ഐ സി ബി എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ, ഐ സി ബി എഫ് മാനേജിങ് കമ്മിറ്റി അംഗവും ക്വിഖ് പേട്രണുമായ സറീന അഹദ്, ക്വിഖ് മുൻ പ്രസിഡന്‍റ് ബിനി വിനോദ്, ഉപദേശകസമിതി അംഗം ലിജി രതീഷ് എന്നിവർ പങ്കെടുത്തു.

kerala-womens-initiative-qatar-with-expat-workers-9
കേരള വുമൺസ് ഇനീഷ്യേറ്റിവ് ഖത്തർ നടത്തിയ കിറ്റ് വിതരണം.
kerala-womens-initiative-qatar-with-expat-workers-8
കേരള വുമൺസ് ഇനീഷ്യേറ്റിവ് ഖത്തർ നടത്തിയ കിറ്റ് വിതരണം.
kerala-womens-initiative-qatar-with-expat-workers-7
കേരള വുമൺസ് ഇനീഷ്യേറ്റിവ് ഖത്തർ നടത്തിയ കിറ്റ് വിതരണം.
kerala-womens-initiative-qatar-with-expat-workers-6
കേരള വുമൺസ് ഇനീഷ്യേറ്റിവ് ഖത്തർ നടത്തിയ കിറ്റ് വിതരണം.
kerala-womens-initiative-qatar-with-expat-workers-5
കേരള വുമൺസ് ഇനീഷ്യേറ്റിവ് ഖത്തർ നടത്തിയ കിറ്റ് വിതരണം.
kerala-womens-initiative-qatar-with-expat-workers-4
കേരള വുമൺസ് ഇനീഷ്യേറ്റിവ് ഖത്തർ നടത്തിയ കിറ്റ് വിതരണം.
kerala-womens-initiative-qatar-with-expat-workers-3
കേരള വുമൺസ് ഇനീഷ്യേറ്റിവ് ഖത്തർ നടത്തിയ കിറ്റ് വിതരണം.
kerala-womens-initiative-qatar-with-expat-workers-2
കേരള വുമൺസ് ഇനീഷ്യേറ്റിവ് ഖത്തർ നടത്തിയ കിറ്റ് വിതരണം.
kerala-womens-initiative-qatar-with-expat-workers-1

വെൽഫയർ സെക്രട്ടറി ലീന ഒല്ലഞ്ചേരി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹംന ആസാദ്, ഫസീല അബ്ദുൽസലാം എന്നിവരുടെ നേതൃത്വത്തിൽ കിറ്റ് സമാഹാരം നടന്നു. ജനറൽ സെക്രട്ടറി ആശ ചുങ്കത്ത്, ട്രഷറർ ലസിത ഗിരീഷ്, ജോയിന്‍റ് സെക്രട്ടറി ഷഹിന ഷംനാദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അർഷ, സുമയ്യ, നിഷ, സാബിറ, ഷെറിൻ എന്നിവരും കുട്ടികളും വൊളർന്‍റിയർമാരും 

English Summary:

Kerala Women's Initiative Qatar with expat workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com