ADVERTISEMENT

റിയാദ് ∙ സൗദിയിൽ വിദേശ നിക്ഷേപം സുഗമമാക്കുന്നതിനുള്ള ‘ഏകജാലകം’ സംവിധാനത്തിന് ഉടൻ ആരംഭിക്കും. പുതിയ നിക്ഷേപ സംവിധാനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഈ സംവിധാനത്തിലൂടെ നിക്ഷേപകരെ ആകർഷിക്കാൻ ഉദ്യോഗസ്ഥതല തടസ്സങ്ങൾ നീക്കുമെന്നാണ് കരുതപ്പെടുന്നത്. 

ഒറ്റ തവണ റജിസ്ട്രേഷനിലൂടെ നിരവധി ലൈസൻസുകളും മുൻകൂർ അനുമതികളും നിക്ഷേപകന് ഒഴിവാക്കാം. ലഭ്യമായ എല്ലാ മേഖലകളിലും നിക്ഷേപം നടത്താൻ അനുവദിക്കുകയും 8 അടിസ്ഥാന അവകാശങ്ങൾ നൽകുയും ചെയ്യുന്ന വിധത്തിലാണ് പുതിയ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ഏതെങ്കിലും മേഖലയിൽ നിക്ഷേപം നടത്തുന്നതിന് മുൻപായി ദേശീയ റജിസ്ട്രിയിൽ റജിസ്റ്റർ ചെയ്യുന്നത് ഇതിലൂടെ നിർബന്ധമാകും. പുതുക്കിയ സംവിധാനവും അത് നടപ്പാക്കുന്നതിനുള്ള ചട്ടങ്ങളും 2025-ന്‍റെ തുടക്കത്തിൽ പ്രാബല്യത്തിൽ വരും. 

English Summary:

Single Window to Facilitate Foreign Investment in Saudi Arabia will Soon be Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com