ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത മത്സരം; കുവൈത്തിലേക്ക് 5000 ഇറാഖ് ആരാധകര്‍
Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്തില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരം കാണാൻ 5000 ഇറാഖ് ആരാധകര്‍ക്ക് അനുമതി നല്‍കിയതായി കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് അറിയിച്ചു. ഈ മാസം 10-ന് ജാബൈര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
കുവൈത്ത് ഫുട്‌ബോള്‍ അസോസിയേഷന്റെ ഭാഗത്ത് നിന്നും ഇറാഖി ആരാധകര്‍ക്ക് 200 സീറ്റുകള്‍ മാത്രം അനുവദിച്ചെന്ന തരത്തിലുള്ള വാര്‍ത്തകൾ വന്നിരുന്നു. അതേസമയം ഇത് മന്ത്രി നിഷേധിക്കുകയും നയപരമായ ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, മെക്സിക്കോ എന്നിവടങ്ങളിലായ് നടക്കുന്ന 2026 ലോകകപ്പ് മത്സരത്തിലേക്കുള്ള യോഗ്യത റൗണ്ടാണിത്. മൂന്നാം റൗണ്ടിലെ ഗ്രൂപ്പ് രണ്ടിലെ രണ്ടാം റൗണ്ടിന്റെ ഭാഗമായാണ് മത്സരം. ഇരു രാജ്യങ്ങളിലേയും ഫുട്‌ബോള്‍ ഫെഡറേഷനുകളുമായി സഹകരിച്ചാണ് ആരാധകര്‍ക്ക് താമസമടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക.
ആരാധകര്‍ക്ക് വീസ അനുവദിക്കുന്നതായി ഇറാഖ് ആഭ്യന്തര മന്ത്രി അബ്ദുള്‍ അമീര്‍ അല്‍-ഷമ്മാരി കുവൈത്ത് ആഭ്യന്തര മന്ത്രിയുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ, കുവൈത്തിലെ ഇറാഖ് അംബാസഡര്‍ അല്‍-മന്‍ഹാല്‍ അല്‍-സാഫി ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫിനെ ഇന്നലെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന്, ഇറാഖ് അംബാസഡര്‍ കുവൈത്തില്‍ എത്തിക്കുന്ന കാര്യത്തില്‍ വിജയം കൈവരിച്ചതായി സമൂഹ മാദ്യമത്തിലൂടെ അറിയിച്ചു.
കുവൈത്ത്-ഇറാഖും തമ്മില്‍ 37 മത്സരങ്ങളാണ് ഇത് വരെ നടന്നിട്ടുള്ളത്. ഇതില്‍ 17 എണ്ണത്തിൽ ഇറാഖ് വിജയിച്ചു. കുവൈത്തിന് പത്ത് വിജയവും, ബാക്കി പത്ത് മത്സരങ്ങൾ സമനിലയിലുമാണ് അവസാനിച്ചത്.