ദുബായ് കെഎംസിസി തൃശൂർ ജില്ല വനിതാ വിങ് കൺവൻഷൻ
Mail This Article
ദുബായ് ∙ കെഎംസിസി തൃശ്ശൂർ ജില്ലാ വനിത വിങ് രൂപീകരണ കൺവൻഷൻ ദുബായ് കെ എം സി സി വനിത വിങ് ജനറൽ കൺവീനർ റീന സലിം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജമാൽ മനയത്ത് അധ്യക്ഷത വഹിച്ചു. ദുബായ് കെഎംസിസി ആക്ടിങ് സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂർ മുഖ്യ പ്രഭാഷണം നടത്തി. ദുബായ് കെഎംസിസി വനിത വിങ് വൈസ് പ്രസിഡന്റ് മാരായ റാബിയ, ആയിഷ മുഹമ്മദ്, ട്രഷറർ നജ്മ സാജിദ്, സെക്രട്ടറി നെബു ഹംസ, കെഎംസിസി തൃശൂർ ജില്ല വൈസ് പ്രസിഡണ്ട് കബീർ ഒരുമനയൂർ, അബു ഷമീർ, ഉമ്മർ കെ കെ, ജില്ലാ കമ്മറ്റി ട്രഷറർ ബഷീർ വരവൂർ, ജില്ലാ സെക്രട്ടറിമാരായ നൗഫൽ പുത്തൻപുരയിൽ, നൗഷാദ് റ്റി.എസ്, ഹനീഫ് തളിക്കുളം, ജംഷീർ പാടൂർ എന്നിവർ ആശംസകൾ നേർന്നു.
ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ സി.കെ, തൃശ്ശൂർ മണ്ഡലം പ്രസിഡന്റ് ഷമീർ പണിക്കത്ത്, ജനറൽ സെക്രട്ടറി തൻവീർ കാളത്തോട്, മണലൂർ മണ്ഡലം ജനറൽ സെക്രട്ടറി ഷാജഹാൻ ജാസി, ട്രഷറർ മുഹമ്മദ് തിരുനല്ലൂർ എന്നിവർ നേതൃത്വം നൽകി. കെഎംസിസി ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര സ്വാഗതവും, വനിതാ വിങ് ജില്ലാ സെക്രട്ടറി അബീന സിറാജ് നന്ദിയും പറഞ്ഞു.