ADVERTISEMENT

ദുബായ്  ∙ ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് യാത്രചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ യാത്രികര്‍ക്കായി സിംഗിള്‍ കറന്‍സി പ്രീപെയ്ഡ് ഫോറെക്‌സ് കാര്‍ഡ് അവതരിപ്പിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക്. കൊട്ടക് ഫാല്‍ക്കണ്‍ കാര്‍ഡ് എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന കാര്‍ഡ് സുരക്ഷിതവും ഉപയോഗിക്കാന്‍ സൗകര്യപ്രദവുമാണ്. 20000 രൂപ വരെ ഓഫറുകള്‍ വഴി ലാഭമുണ്ടാക്കാനുള്ള സൗകര്യവും യാത്രികരായ ഇന്ത്യക്കാര്‍ക്ക് കാര്‍ഡ് ഒരുക്കുന്നു. 

മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ വച്ചാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് ഹെഡ് അഫ്‌ളുവന്റ്, എന്‍ആര്‍ഐ, ബിസിനസ് ബാങ്കിങ് ആന്‍ഡ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ രോഹിത് ഭാസിന്‍, മെര്‍ക്കുറി പേയ്‌മെന്റ് സര്‍വീസസ് സിഇഒ മുസാഫര്‍ ഹമീദ്, എന്‍പിസിഐയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കൊട്ടക് ഫാല്‍ക്കണ്‍ കാര്‍ഡ് അവതരിപ്പിച്ചത്. 

യുഎഇയിലെ പേയ്‌മെന്റുകള്‍ക്കായി കൊട്ടക് ഫാല്‍ക്കണ്‍ കാര്‍ഡ് ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് വിനോദസഞ്ചാര കേന്ദ്രങ്ങള്‍, അഡ്വഞ്ചര്‍ സ്‌പോര്‍ട്ട്‌സ്, ഷോപ്പിങ്, ഡൈനിങ്, തുടങ്ങിയവയിൽ ഡിസ്‌കൗണ്ട് ലഭിക്കും. കോംപ്ലിമെന്ററി ഇന്‍ഷുറന്‍സ് പരിരക്ഷ, 24X7 റീലോഡ് സര്‍വീസ്, തല്‍ക്ഷണ റീഫണ്ട്, തടസമില്ലാതെ കാര്‍ഡ് മാറ്റിവാങ്ങല്‍ തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഇതിന് പുറമേ ലഭ്യമാകും. 

പ്രധാന നേട്ടങ്ങള്‍
∙ യാത്രയ്ക്കിടെ പണത്തിന് പകരമായി സുരക്ഷിതവും സൗകര്യപ്രദവുമായി പ്രീപെയ്ഡ് ഫോറെക്‌സ് കാര്‍ഡ് വഴി പേയ്‌മെന്റുകള്‍ നടത്താം.
∙ യുഎഇയില്‍ കൊട്ടക് ഫാല്‍ക്കണ്‍ കാര്‍ഡ് ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് നൂറിലധികം വിനോദസഞ്ചാര കേന്ദ്രങ്ങള്‍, അഡ്വെഞ്ചര്‍ സ്‌പോര്‍ട്ട്‌സ്, ഷോപ്പിങ്ങ്, ഡൈനിങ്ങ്, തുടങ്ങിയവയിൽ ഉടനടി ഡിസ്‌കൗണ്ട് ലഭിക്കും.
∙ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആസ്വദിക്കാനുള്ള ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെ കിഴിവ്.
∙ റസ്‌റ്ററന്റുകളിലുടനീളം 20 ശതമാനം വരെ കിഴിവ്.
∙ യുഎഇയിലെ എല്ലാ പ്രമുഖ വ്യാപാര കേന്ദ്രങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഫാല്‍ക്കണ്‍ ഫോറെക്‌സ് കാര്‍ഡുകള്‍ സ്വീകരിക്കും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023ല്‍ ഒറ്റരാത്രിയില്‍ 2.46 ദശലക്ഷം യാത്രക്കാര്‍ ദുബായ് സന്ദര്‍ശിച്ചുവെന്നാണ് കണക്ക്. രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളില്‍ നിന്നും നേരിട്ടുള്ള ഫ്‌ളൈറ്റുകളും ആദ്യ വിദേശയാത്ര ഉള്‍പ്പെടെയുള്ള രാജ്യന്തര യാത്രയ്ക്കുള്ള വര്‍ധിച്ചുവരുന്ന ആഗ്രഹവും ഓരോവര്‍ഷവും കൂടുതല്‍ ഇന്ത്യക്കാരെ യുഎഇയിലേക്ക് ആകര്‍ഷിക്കുന്നു. കൊട്ടക് ഫാല്‍ക്കണ്‍ കാര്‍ഡ് അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

English Summary:

Kotak launches Falcon Forex Card for UAE Travelers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com