കുവൈത്ത്-യുഎഇ ജോയിന്റ് സുപ്രീം കൗണ്‍സില്‍ ധാരണാപത്രത്തിൽ ഒപ്പുവച്ചു
Mail This Article
കുവൈത്തസിറ്റി ∙ കുവൈത്ത്- യുഎഇ ജോയിന്റ് സുപ്രീം കൗണ്‍സിലിന്റെ 5-ാം സെഷനിലാണ് ധാരണപത്രങ്ങളില്‍ ഒപ്പ് വച്ചത്. തിങ്കളാഴ്ച അബുദാബിയിലായിരുന്നു യോഗം. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്യയും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദുമാണ് ധാരണപത്രം ഒപ്പിട്ടത്.സൈബര്‍ സുരക്ഷാ,പ്രതിരോധ വ്യവസായം, സംഭരണം,അടിസ്ഥാന വികസനം, ഐടി. ആൻഡ് കമ്മ്യൂണിമക്കഷന്‍ തുടങ്ങി നിരവധി മേഖലകളില്‍ ഒന്നിച്ച് സഹകരിക്കും.
കുടാതെ,വിദ്യാഭ്യാസം, കായികം, സാംസ്‌കാരിക സഹകരണം എന്നീ മേഖലകളില്‍ 2026-2027 വരെ പ്രത്യേക പരിപാടികള്‍സംഘടിപ്പിക്കും. കൂടിക്കാഴ്ചയില്‍,സമസ്ത മേഖലകളിലും ഉഭയകക്ഷി സഹകരണത്തിന്റെ വശങ്ങള്‍ അവലോകനവും ചെയ്തു.നേരത്തെ, യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദുമായി അല്‍ യഹ്യ കൂടിക്കാഴ്ച നടത്തിയിരുന്നു.