ADVERTISEMENT

റിയാദ് ∙  റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിന്റെ ഭരണസമിതി അധ്യക്ഷയായി മലയാളിയായ ഷഹനാസ് അബ്ദുൽജലീൽ. ആദ്യമായാണ് ഒരു വനിത ഭരണസമിതി തലപ്പത്തു വരുന്നത്. ഷഹനാസ് അബ്ദുൽജലീൽ, സയ്ദ് സഫർ അലി, ഷഹ്‌സിൻ ഇറാം, പ്രഷിൻ അലി, ഡോ. സാജിദ ഹുസ്ന, ഡോ. സുമയ്യ സംഗേർസ്‌കോപ് എന്നിവരടങ്ങുന്ന ആറംഗ ഭരണസമിതിയിൽ നാല് പേർ വനിതകളാണ്.

നേരത്തെ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയായിരുന്നെങ്കിൽ ഇപ്പോൾ രക്ഷാധികാരിയായ സൗദിയിലെ ഇന്ത്യൻ സ്ഥാനപതി ഭരണസമിതിയെ നാമനിർദേശം ചെയ്യുകയാണ് രീതി. സമിതി അംഗമായ ഷഹ്​സീൻ ഇറാം മാധ്യമപ്രവർത്തകയാണ്.

English Summary:

Malayali Woman has Become the Chairperson of the Governing Committee of the Riyadh International Indian School

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com