ഒരുമ അഴീക്കോട് സംഘടന പുതിയ ഭാരവാഹികളുമായി പ്രവർത്തനം ആരംഭിച്ചു
Mail This Article
ദുബായ് ∙ കണ്ണൂർ ജില്ലയിലെ അഴീക്കോടുള്ള യൂഎഇ പ്രവാസികളെ ഒന്നിപ്പിച്ചു ഒരു കൂട്ടായ പ്രവർത്തനം കാഴ്ചവെക്കുകയും പരസ്പരം ബന്ധപ്പെടുത്തിയ "ഒരുമ അഴീക്കോട്" കുറിച്ച് വർഷങ്ങൾക്ക് ശേഷം പുതിയ ഭാരവാഹികളുമായി വീണ്ടും കൂട്ടായ പ്രവർത്തനം നടത്തുന്നതിന് സെപ്റ്റംബർ 1 ന് ഔപചാരിക ഉദ്ഘാടനം എംഎൽഎ കെ.വി സുമേഷ് നിർവഹിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് സുബീർ, സെക്രട്ടറി മുബീർ, ട്രഷറർ മധു എന്നിവരേയും കൂടാതെ അഫ്സൽ വൈസ് പ്രസിഡന്റ്, ജോയ്ൻ്റ് സെക്രട്ടറി മാരായി ഷമീർ, ചൈതേഷ് ജോയിൻ്റ് ട്രഷറർ സിനിൽ കുമാറും എക്സികുട്ടീവ് അംഗങ്ങളായി സിറാജ് മൊയ്ദീൻ, അൻസാരി കെ വി, റാഷിദ്, ഷംഷാദ്, ദീപക്, ഷാജിർ, കിരൺ ഗംഗാധരൻ, കിരൺ അഴീക്കോട്, അർജുൻ, നസിർ വലിയ പറമ്പ്, സജിത്ത് വായിപറമ്പ് എന്നിവരേയും തിരഞ്ഞെടുത്തു. ദുബായ് മാലിക് റെസ്റ്റോറൻ്റിൽ നടന്ന വളരെ ഗംഭീരമായ ചടങ്ങിൽ, അഴീക്കോട് നിവാസികളുടെ കരോക്കെ ഗാനമേളയും, മുൻ ഒരുമ ഭാരവാഹികളും, കോർകമ്മിറ്റി അംഗങ്ങളായ വിജയൻ, രത്നഭാനു, മറ്റു വിശിഷ്ട വ്യക്തികൾ സംസാരിക്കുകയും ചെയ്തു.
വാർത്ത ∙ കിരൺ ആയടത്തിൽ