സൗദി ശൂറ കൗൺസിൽ: 150 സീറ്റുകളിൽ 20 ശതമാനവും സ്ത്രീകള്‍
Mail This Article
റിയാദ് ∙ രാജ്യത്തിന്റെ നിയമനിർമ്മാണ പ്രക്രിയയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിലേക്കുള്ള സുപ്രധാന കുതിച്ചുചാട്ടം അടയാളപ്പെടുത്തിക്കൊണ്ട് സൗദി ശൂറ കൗൺസിൽ 19 പുതിയ സ്ത്രീകളെ സ്വാഗതം ചെയ്തു.
കൗൺസിലിന്റെ 150 സീറ്റുകളിൽ 20 ശതമാനവും സ്ത്രീകളാണ്. തിങ്കളാഴ്ച സൽമാൻ രാജാവ് പുറപ്പെടുവിച്ച രാജകീയ ഉത്തരവിൽ ഷൂറ കൗൺസിലിന്റെ പുനർനിർമ്മാണത്തിന് അംഗീകാരം നൽകിയിരുന്നു. ഉത്തരവിൽ ശൂറ കൗൺസിൽ സ്പീക്കറായി ഡോ. അബ്ദുല്ല അൽ ഷെയ്ഖ്, ഡെപ്യൂട്ടി സ്പീക്കറായി മിഷാൽ അൽ സലാമിയും, അസിസ്റ്റന്റ് സ്പീക്കറായി ഹനാൻ അൽ അഹമ്മദി എന്നിവരെ അംഗീകരിച്ചു.
150 അംഗങ്ങളിൽ 30 പേർ വനിതകളാണ്. അവരിൽ 19 പേർ കൗൺസിലിൽ ആദ്യ ടേംമിൽ സേവനമനുഷ്ടിക്കും. പുതുതായി നിയമിതരായ വനിതാ അംഗങ്ങളുടെ പട്ടികയിൽ ഡോ. അർവ അൽ റാഷിദ്, ഡോ. ഇഷ്‌റാഖ് റഫായി, ഡോ. അമൽ ഖത്താൻ, ഡോ. അമൽ അൽ ഹസാനി, ഡോ. ബുഷ്റ അൽ ഹമദ്, ഡോ. തഖ്വ ഒമർ എന്നിവരുമുണ്ട്.
2013ൽ ഷൂറ കൗൺസിലിലേക്ക് ആദ്യമായി 30 വനിതകളെ നിയമിച്ച ചരിത്രപരമായ കീഴ് വഴക്കത്തെ തുടർന്നാണ് ഈ നീക്കം. രാജ്യത്തിന്റെ തീരുമാനമെടുക്കൽ പ്രക്രിയകളിൽ കൂടുതൽ ലിംഗ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനുള്ള പുരോഗമനപരമായ ചുവടുവെപ്പായി സ്ത്രീകളെ ഉൾപ്പെടുത്തുന്നത് കാണപ്പെട്ടു. പുതിയ നിയമനങ്ങൾ പൊതുജീവിതത്തിൽ സ്ത്രീകളുടെ പങ്ക് വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സൗദി അറേബ്യയുടെ വിശാലമായ പരിഷ്കാരങ്ങളെ പ്രതിഫലിപ്പിക്കുന്നു.