ADVERTISEMENT

അബുദാബി∙ ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ചതിന് റസ്റ്ററന്‍റ് അധികൃതർ അടച്ചുപൂട്ടി. അബുദാബി ഖാലിദിയ മേഖലയിൽ പ്രവർത്തിക്കുന്ന ആമിർ അൽ ഷാം റസ്റ്ററന്‍റ് ആൻഡ് ഗ്രില്ലാണ്  അബുദാബി കാർഷിക ഭക്ഷ്യ സുരക്ഷാ അതോറിറ്റി അടച്ചുപൂട്ടിയത്. പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന വിധത്തിൽ പ്രവർത്തിച്ചതിനാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. 

അബുദാബി എമിറേറ്റിലെ ഭക്ഷണവും അതുമായി ബന്ധപ്പെട്ട നിയമനിർമ്മാണവും സംബന്ധിച്ച 2008 ലെ നിയമം (2) റസ്റ്ററന്‍റ് ലംഘിക്കുന്നതായി കണ്ടെത്തി. കൂടാതെ, അതിന്‍റെ പ്രവർത്തനവും നടപടികളും പൊതുജനാരോഗ്യത്തിന് കാര്യമായ അപകടമുണ്ടാക്കുന്നുവെന്നും പറഞ്ഞു.

English Summary:

Abu Dhabi authorities have closed a restaurant that violated food safety regulations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com