'ഒരു തുള്ളി കുടിവെള്ളം' പദ്ധതി സമാപിച്ചു
Mail This Article
മസ്‌കത്ത് ∙ നമ്മൾ ചാവക്കാട്ടുകാർ സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്റർ വർഷങ്ങളായി നടത്തി വരുന്ന ദാഹശമനത്തിനായി ഒരു തുള്ളി കുടിവെള്ള വിതരണം പദ്ധതി സമാപിച്ചു. ഒമാനിൽ ചൂട് കുറഞ്ഞ സാഹചര്യത്തിലാണഅ ജൂൺ മാസം മുതൽ തുടങ്ങി ഏകദേശം മൂന്ന് മാസത്തോളമായി നടത്തിവന്നിരുന്ന ഈ വർഷത്തെ ദാഹജലം, ശീതളപാനീയം, ലഗുഭക്ഷണ വിതരണ പദ്ധതി സമാപിച്ചത്.
സമാപന ചടങ്ങിൽ നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് മുൻ ഗ്ലോബൽ കൺവീനറും നിലവിലെ ചാവക്കാട് ചാപ്റ്റർ സെക്രട്ടറിയുമായ ഷാഹുൽ ഹമീദ് വി സി കെ മുഖ്യാതിഥി ആയിരുന്നു. ഓരോ ആഴ്ചയിലും ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിനായി കേന്ദ്രങ്ങൾ കണ്ടുപിടിക്കുന്നതിനായി മുന്നിൽ നിന്ന് സജീവനെ പ്രത്യേകം അഭിനന്ദിച്ചു.
ഒമാൻ ചാപ്റ്റർ പ്രസിഡന്റ് മനോജ് നെരിയമ്പള്ളി, സെക്രട്ടറി ആഷിഖ്, ട്രഷറർ മുഹമ്മദ് യാസീൻ, ഗ്ലോബൽ കോഡിനേറ്റർ സുബ്രഹ്മണ്യൻ, വെൽഫെയർ കോഡിനേറ്റർ അബ്ദുൽ അസീസ്, മറ്റു ഭാരവാഹികളായ സുബിൻ, സജീവൻ, സനോജ്, രാജീവ്, നസീർ, ഫൈസൽ, ബാബു, അബ്ദുൽ ഖാദർ, ഗോവിന്ദൻ, ഷാഹിന മുഹമ്മദ് യാസീൻ, സഫീന നസീർ, നീഷ്മ സനോജ്, സരിത ഫൈസൽ നേതൃത്വം നൽകി.