ഓണാഘോഷം കെഎം ട്രേഡിങ്ങിനൊപ്പം; 'പാട്ടും പായസവും സീസൺ 2'
Mail This Article
മസ്‌കത്ത് ∙ ഒമാനിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പായ കെ എം ട്രേഡിങ് ഓണാഘോഷങ്ങളോടനുബന്ധിച്ച് 'ഈ ഓണാഘോഷം കെഎം ട്രേഡിങ്ങിനൊപ്പം' എന്ന ക്യാംപെയ്ൻ സംഘടിപ്പിക്കുന്നു. 'മധുരമായ് പാടാം മാധുര്യം വിളമ്പാം സീസൺ 2' എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്യാംപെയ്നിൽ വിവിധ മത്സരങ്ങൾ ഉൾപ്പെടെ ആകർഷകങ്ങളായ പ്രമോഷനുകളും ഓഫറുകളുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പാട്ട് പാടൂ സമ്മാനങ്ങൾ നേടൂ, പായസ മേള എന്നീ പരിപാടികൾ ഈ മാസം 19ന് അൽഖുവൈർ കെഎം ഹൈപ്പർമാർക്കറ്റിൽ നടക്കും. വൈകിട്ട് ആറ് മണിക്ക് ആരംഭിക്കുന്ന ആഘോഷങ്ങളിൽ 'സിങ് ആൻഡ് വിൻ' എന്ന പരിപാടി അരങ്ങേറും.
മത്സരത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന പത്ത് വയസ്സിനും 20 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് 00968 78955451 എന്ന നമ്പറിൽ വിളിച്ച് പേരുകൾ റജിസ്റ്റർ ചെയ്യാം. തുടർന്ന് നടക്കുന്ന മത്സരത്തിൽ തിരഞ്ഞെടുക്കുന്നവർക്ക് സെപ്റ്റംബർ ഏഴ് ശനിയാഴ്ച സിറ്റി സീസൺ ഹോട്ടലിൽ നടക്കുന്ന പ്രാഥമിക മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച പത്ത് ഗായകർക്ക് 19 ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
അൽ ഖുവൈർ കെ എം ഹൈപ്പർമാർക്കറ്റിൽ വൈകിട്ട് ആറു മണി മുതൽ നടക്കുന്ന പായസ മേളയിൽ 30 മത്സരാർഥികൾക്ക് പങ്കെടുക്കാം. പ്രവേശനം റജിസ്‌ട്രേഷൻ വഴി ആയിരിക്കും. 00968 78833037 എന്ന നമ്പറിൽ വിളിച്ച് മുൻകൂർ റജിസ്റ്റർ ചെയ്യണം. ഇവരിൽ നിന്നും ഷെഫുമാർ തിരഞ്ഞെടുക്കുന്ന 30 പേർക്ക് അവസരം ലഭിക്കും. മലയാളി ഷെഫ് ഉൾപ്പെടെ മൂന്ന് പ്രമുഖ പാചക വിദഗ്ധർ ആയിരിക്കും ജേതാക്കളെ നിർണയിക്കുന്നത്. പായസ മേളയിൽ വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങളും പങ്കെടുക്കുന്ന മുഴുവൻ മത്സരാർഥികൾക്കും പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും.
ഇന്ന് മുതൽ രണ്ട് പരിപാടികളുടെയും റജിസ്‌ട്രേഷൻ ആരംഭിക്കും. 'സിങ് ആൻഡ് വിൻ' മത്സരത്തിന്റെ റജിസ്‌ട്രേഷൻ സെപ്റ്റംബർ ആറിന് ഉച്ചക്ക് 12 മണിക്ക് അവസാനിക്കും. പായസ മേളയുടെ റജിസ്ട്രേഷൻ 12നും സമാപിക്കും. തുടർന്ന് 19ന് നടക്കുന്ന മത്സരങ്ങളിൽ പായസ മേളയുടെ വിധി നിർണയത്തിന് ശേഷം പൊതുജനങ്ങൾക്കും പായസ മധുരം രുചിച്ചറിയാൻ അവസരമുണ്ടാകും.
ഈ വർഷത്തെ ഓണഘോഷത്തോടനുബന്ധിച്ച് വിവിധ തരം മികവാർന്ന ഓഫറുകൾ ഒമാനിലെ മുഴുവൻ കെഎം ട്രേഡിങ് ശാഖകളിലും, അൽ സഫ ഔട്‌ലെറ്റുകളിലും ഒരിക്കിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 00968 90337001, 00968 91039001 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.