മദീനയിൽ ബസ് യാത്രകൾക്ക് സബ്‌സ്‌ക്രിപ്‌ഷൻ സൗകര്യം: വിശദാംശങ്ങൾ അറിയാം
Mail This Article
മദീന ∙ മദീനയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പ്രവാചക പള്ളിയിലേക്കുള്ള യാത്ര കൂടുതൽ സുഗമവും സൗകര്യപ്രദവുമാകുന്നതിനായി പുതിയ പദ്ധതിയുമായി മദീന സിറ്റി ഷട്ടിൽ സർവീസ്. യാത്രക്കാർക്ക് പ്രതിദിനം, ആഴ്ച, മാസം എന്നിങ്ങനെ തങ്ങളുടെ ആവശ്യത്തിനനുസരിച്ച് വരിസംഖ്യ തിരഞ്ഞെടുത്ത് സബ്‌സ്‌ക്രിപ്‌ഷൻ എടുക്കുന്നതിനുള്ള സംവിധാനമാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഇത് യാത്രക്കാർക്ക് സാമ്പത്തികമായും സൗകര്യപ്രദവുമായ ഒരു ഓപ്ഷനാണ്.
ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സ്റ്റേഷൻ, പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇന്‍റർനാഷനൽ എയർപോർട്ട്, തായ്ബ യൂണിവേഴ്സിറ്റി തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ നിന്ന് പ്രവാചക പള്ളിയിലേക്ക് വിപുലമായ റൂട്ടുകളിലൂടെ ബസുകൾ സർവ്വീസ് നടത്തുന്നു. ഈ സേവനം മദീനയിലെ സ്ഥിര താമസക്കാർക്ക്, സന്ദർശകർക്ക്, തീർഥാടകർക്ക് എന്നിവർക്കെല്ലാം വളരെ ഉപകാരപ്രദമായിരിക്കുമെന്ന് അധികൃതർ അവകാശപ്പെട്ടു.