കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം മുസിരിസ് കാർണിവൽ സെപ്റ്റംബർ 8 മുതൽ
Mail This Article
ഷാർജ ∙ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം മുസിരിസ് കാർണിവൽ 2k24 എന്ന പേരിൽ സെപ്റ്റംബർ 8 മുതൽ നവംബർ 10 വരെ യു ഇയുടെ വിവിധ ഭാഗങ്ങളിൽ പരിപാടി സംഘടിപ്പിക്കുന്നു. അതിന്റെ ഭാഗമായി മുസിരിസ് കർണിവൽ ലോഗോ പ്രകാശനം എമ്പയർ മറൈൻ ഗ്രൂപ്പ് ചെയർമാൻ സി കെ ഹുസൈൻ നിർവ്വഹിച്ചു.
ഷാർജ കെഎംസിസി സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനവാസ്, തൃശൂർ ജില്ലാ സെക്രട്ടറി കെ.എ ഷംസുദ്ദീൻ, മണ്ഡലം പ്രസിഡന്‍റ് നുഫൈൽ പുത്തൻചിറ, ട്രഷറർ എം.എ.ഹൈദർ, ആക്ടിങ് ജനറൽ സെക്രട്ടറി സി എസ് ഷിയാസ്, വൈസ് പ്രസിഡന്‍റ് സി എസ് ഖലീലുറഹ്മാൻ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുസിരിസ് കർണിവെലിന്റെ ഭാഗമായി രണ്ടു മാസം നീണ്ടു നിൽക്കുന്ന പരിപടിയിൽ മെഗാ മെഡിക്കൽ ക്യാംപ്, ഫുട്ബാൾ മേള, ഫുഡ് ഫെസ്റ്റ്, മെഹന്ദി ഫെസ്റ്റ്, ചിൽഡ്രൻസ് ഫെസ്റ്റ്, മറ്റു സംസ്ക്കാരിക പരിപാടികൾ എന്നിവ ഉണ്ടായിരിക്കും.